HOME
DETAILS
MAL
കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 38 പേര് മരിച്ചു
backup
May 10 2018 | 11:05 AM
നെയ്റോബി: കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 38 പേര് മരിച്ചു. ആഴ്ചകളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് താഴ്വരയില് വിള്ളലുണ്ടായതാണ് അപകടകാരണം.
നകുരു കൗണ്ടിയിലെ സോളായിയില് പാട്ടേല്‍ അണക്കെട്ടാണ് തകര്‍ന്നത്. നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ ഒലിച്ചുപോയി.
മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിന്റെ അടിയില്‍ നിന്ന് 40 പേരെ രക്ഷപ്പെടുത്തിയതായി സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന റെഡ് ക്രോസ് അറിയിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മാര്‍ച്ച് മുതല്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ കെനിയയില്‍ 132 പേര് മരിച്ചു. 2,25,000 പേര്‍ക്ക് വീടും നഷ്ടപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."