കാനകള്‍ക്ക് സ്ലാബിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം
പറവൂര്‍: കണ്ണന്‍ചിറ തൈവെപ്പ് റോഡിലെ കാനകള്‍ക്കു കവര്‍ സ്ലാബിട്ട് മൂടണമെന്നാവശ്യപ്പെട്ടു നഗരസഭാ കൗണ്‍സിലര്‍മാര്‍ പ്രമേയം അവതരിപ്പിച്ചു.
നഗരസഭയുടെ കെടാമംഗലം പ്രദേശത്തെ ഇരുപത്തിനാല്, ഇരുപത്തേഴ് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ സി.പി ജയനും ജ്യോതിദിനേശനുമാണ് പ്രമേയം കൊണ്ടുവന്നത്. കണ്ണന്‍ചിറമുതല്‍ കെടാമംഗലം ചന്ദ്രപുര പാലംവരെ മെയിന്‍ റോഡ് വക്കില്‍ കാനകള്‍ നിര്‍മ്മിച്ചിട്ട് നാളുകള്‍ ഏറെയായെങ്കിലും ചില സ്ഥലങ്ങളില്‍ മാത്രമാണ് കാനക്ക് കവര്‍ സ്ലാബ് വച്ചിട്ടുള്ളത്.
ഈ പ്രദേശങ്ങളില്‍ റോഡിനു വീതി കുറവായതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. ഇരുചക്ര വാഹനക്കാരും കാല്‍നടക്കാരുമാണ് ഏറെയും അപകടത്തില്‍ പെടുന്നത്.കാലവര്‍ഷമായാല്‍ കാനയിലും റോഡിലും വെള്ളം നിറഞ്ഞാല്‍ കാനയും റോഡും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് ഈ ഭാഗങ്ങളിലുള്ളതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."