പച്ചക്കറി വിളവെടുപ്പ്
ചെറുതുരുത്തി: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ പാഞ്ഞാള്‍ വയോജന കൂട്ടായ്മയ്ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറ് മേനി വിളവ്. മുണ്ടകന്‍ കൃഷി സ്ഥിരമായി ചെയ്ത് വന്നിരുന്ന പാടശേഖരത്താണ് വയോജന പുരുഷ സ്വാശ്രയ സംഘം ഇത്തവണ പച്ചക്കറി കൃഷിയിറക്കിയത് മുണ്ടകന്‍ കൃഷി ഇറക്കാന്‍ പാടശേഖരത്ത് വെള്ളമില്ലാത്തതിനാലായിരുന്നു ഇത്തവണ നെല്‍കൃഷി വേണ്ടെന്ന് വെച്ചത്. ഇതോടെ പൈങ്കുളം നായക്കനാല്‍ ചീര്പ്പിന് സമീപമുള്ള മൂന്നര എക്കര്‍ പാടശേഖരത്ത് പച്ചക്കറി കൃഷിയിറക്കാന്‍ പാഞ്ഞാള്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ വാസുദേവന്റെ നേതൃത്വത്തില്‍ പത്ത് അംഗ സംഘം മുന്നിട്ടിറങ്ങുകയായിരുന്നു. ചീര്പ്പിന് സമീപമുള്ള തോട്ടില്‍ കുഴി നിര്‍മ്മിച്ച് വെള്ളം ശേഖരിച്ചാണ് കൃഷി നടത്തിയത്. വെണ്ട, വെള്ളരി, പയര്‍, ഇളവന്‍, മത്തന്‍, എന്നിവയാണ് കൃഷി ഇറക്കിയത്. ഉത്സവാന്തരീക്ഷത്തിലായിരുന്നു വിളവെടുപ്പ്. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ്് ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ. വൃന്ദ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ കെ.പി സാവിത്രി, എം.എസ് അജയകുമാര്‍, പ്രദീപ് , പ്രമോദ്, രമേശന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."