പ്രധാനമന്ത്രി വെറുപ്പിന്റെ പ്രചാരകനാവുന്നു: ലീഗ്
ന്യൂഡല്‍ഹി: വെറുപ്പിന്റെ പ്രചാരകനാവുകയാണ് പ്രധാനമന്ത്രിയെന്നും ജാതിയും മതവും പറഞ്ഞാണ് അദ്ദേഹത്തിന്റെ പ്രസംഗമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
വെറുപ്പിന്റെ രാഷ്ട്രീയം ആണ് ബി.ജെ.പിയുടേത്. കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വികസനത്തിനു പകരം പ്രധാനമന്ത്രി പോലും വിദ്വേഷമാണ് പ്രസംഗിക്കുന്നത്. എന്നാല്‍, കര്‍ണാടകയിലെ ഭൂരിപക്ഷസമുദായം അതിനൊന്നും ചെവികൊടുത്തിട്ടില്ലെന്നത് അവിടത്തെ സമാധാനാന്തരീക്ഷത്തിനു തെളിവാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കേണ്ടത് ഇന്ത്യയുടെ തന്നെ ആവശ്യമാണ്. അതിനാല്‍ നേരത്തെ വിജയിച്ചിരുന്ന ഉള്ളാള്‍ ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മല്‍സരിക്കാതെ എല്ലായിടത്തും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാനാണ് ലീഗിന്റെ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളാ ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."