സിറിയയില്‍ ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം
ദമസ്‌കസ്: സിറിയയില്‍ ഇസ്‌റാഈല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഇസ്‌റാഈല്‍ പിടിച്ചെടുത്ത സിറിയയിലെ അതിര്‍ത്തി പ്രദേശമായ ഗോലാനിലേക്ക് ഇറാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ഇറാന്‍ 20 മിസൈലുകകള്‍ വര്‍ഷിച്ചാണ് ആക്രമണം നടത്തിയത്. ഇറാന്‍ സൈന്യത്തിന്റെ പ്രത്യേക സൈനിക വിഭാഗമായ ഖുദ്‌സ് വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് പറഞ്ഞു. ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ഇറാന്‍ നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമാണിത്. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ നിരവധി മിസൈലുകള്‍ തകര്‍ത്തുവെന്നും ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സൈനിക വക്താവ് പറഞ്ഞു.
എന്നാല്‍ സിറിയയിലെ നിരവധി ഇറാന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്‌റാഈല്‍ നടത്തിയ തിരിച്ചടിയില്‍ റഡാര്‍ സംവിധാനം തകര്‍ന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവൈന്നും രണ്ട് പേര്‍ക്ക് പരുക്കേറ്റെന്നും സിറിയന്‍ സൈന്യം അറിയിച്ചു.
തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ഇസ്‌റാഈലിന്റെ കൈയേറ്റമാണിതെന്നും വ്യോമ പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി മേഖലകളെ ആക്രമണം ബാധിച്ചുവെന്നുംസിറിയന്‍ സൈന്യം അറിയിച്ചു.
എന്നാല്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് സിറിയന്‍ സൈനികര്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടുവെന്ന് സിറിയയിലെ സന്നദ്ധ സംഘടനകള്‍ അറിയിച്ചു.ഇതില്‍ 19 പേര്‍ വിദേശ സൈനികരാണെന്ന് അവര്‍ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സിറിയയില്‍ ജൂത അധിനിവേശം അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഭരണാധികാരി ബഷാറുല്‍ അസദിനെ സഹായിക്കാനാണ് ഇറാന്‍ സൈന്യത്തെ സിറിയയില്‍ വിന്യസിച്ചിരിക്കുന്നത്.
അതിനിടെ ഗോലാനില്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയില്‍ സിറിയയിലെ ഇറാന്റെ ഭൂരിഭാഗം സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലെബര്‍മാന്‍ പറഞ്ഞു. എല്ലാം പൂര്‍ത്തിയാക്കിയെന്നാണ് കരുതുന്നതെന്നും ഈ ആക്രമണം എല്ലാവര്‍ക്കും ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്‌റാഈല്‍ ഈയിടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഏപ്രിലില്‍ നടന്ന വ്യോമാക്രമണത്തില്‍ ഏഴ് ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
സിറിയയുടെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സമതല പ്രദേശമാണ് ഗോലാന്‍. തലസ്ഥാനമായ ദമസ്‌കസില്‍ ിന്ന് 50 കി.മീ മാത്രം അകലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1967ല്‍ നടന്ന പശ്ചിമേഷ്യന്‍ യുദ്ധത്തോടനുബന്ധിച്ചാണ് ഗോലാന്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ ഇസ്‌റാഈല്‍ അധീനതയിലുള്ള പ്രദേശമായി ഗോലാനെ ഇതുവരെ പരിഗണിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."