ജര്‍മനിയില്‍ അധ്യാപികമാര്‍ക്ക് ഹിജാബ് ധരിക്കുന്നതിന് നിരോധനം
ബെര്‍ലിന്‍: ജര്‍മനിയില്‍ പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപികമാര്‍ക്ക് ഹിജാബ് ധരിക്കുന്നതിന് നിരോധനം. ബെര്‍ലിന്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് അധ്യാപനത്തിനിടെ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഹിജാബ് ധരിക്കുന്നതിലൂടെ വിദ്യാലയങ്ങളില്‍ വസ്ത്രധാരണത്തില്‍ വിവേചനമുണ്ടാവുന്നുവെന്ന പരാതിയിലാണ് കോടിതി വിധി പുറപ്പെടുവിച്ചത്.
രാജ്യത്ത് നിഷ്പക്ഷമായ നിയമമാണുള്ളതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് വസ്ത്ര ധാരണയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് അര്‍നെ ബോയര്‍ പറഞ്ഞു. പ്രാഥമിക വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ ഏതെങ്കിലും മതത്തിന്റെ സ്വാധീനങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന് കോടതി വക്താവ് മാര്‍ട്ടിന്‍ ഡ്രസലര്‍ പറഞ്ഞു.
ജര്‍മനിയിലെ 16 സംസ്ഥാനങ്ങളില്‍ ഹിജാബ് ധരിക്കുന്നതില്‍ വിയോജിപ്പുണ്ടായിരിക്കെ ബെര്‍ലിന്‍ കോടതിയുടെ ഉത്തരവ് രാജ്യത്ത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാവും. ജര്‍മനിയിലെ ഭൂരിപക്ഷം മുസ്‌ലിംകളും ഹിജാബ് ധരിക്കുന്നത് മതത്തിന്റെ ഭാഗമായി കാണുന്നവരാണ് . ജര്‍മന്‍ ദേശീയ നിയമപ്രകാരം നിഖാബ്(മുഖാവരണം) ധരിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ നിഖാബ് ധരിക്കുന്നതിനെ വിലക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് ഇതുവരെ രാജ്യവ്യാപകമായി വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. സ്‌കൂളുകളിലും കോടതികളിലും സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ നീക്കം ചെയ്യാന്‍ കത്തോലിക്കാ വിഭാഗം ഭൂരിപക്ഷമുള്ള ബവാരിയ സംസ്ഥാനം ഈയിടെ ഉത്തരവിട്ടിരുന്നു. അധ്യാപികമാര്‍ ജോലിക്കിടെ ഹിജാബ് ധരിക്കുന്നത് അവരുടെ മതസ്വാതന്ത്ര്യമാണെന്ന് 2015ല്‍ ജര്‍മന്‍ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത രീതിയിലാണ് മതചിഹ്നങ്ങള്‍ ധരിക്കുന്ന വിഷയത്തെ കൈകാര്യം ചെയ്യുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."