കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപെട്ട ആദിവാസി യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു
അഗളി:കാട്ടാന ചവിട്ടി നട്ടെല്ല് തകര്‍ത്തു എണീക്കാന്‍ കഴിയാതെ കിടന്ന യുവാവിന് വനംവകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും തുണയായി.പരിക്കേറ്റ് 8 മണിക്കൂറോളം കാട്ടില്‍ കിടന്ന ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നാലുകിലോമീറ്ററോളം മുളംതണ്ടില്‍ കെട്ടി ചുമന്നു റോഡിലെത്തിക്കുകയായിരുന്നു .അട്ടപ്പാടി മേലെ ഭൂതയാര്‍ ഊരിലെ പൊന്നന്റെ മകന് പണലി (31)യെ പിന്നീട് അംബലുന്‍സ് വരുത്തി കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയിലും ,പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച രാത്രി ഊരിലേക്ക് നടന്ന് പോകുന്നതിനിടയില്‍ കാട്ടാന പിടിച്ചു എറിയുകയാരിന്നു.താഴെ വീണ പണലി ശ്വാസമടക്കി കിടന്നതിനാല്‍ അടുത്തേക്ക്എത്തിയ ആന ആള് ചത്തെന്നു കരുതി തിരിച്ചുപോവുകയായിരുന്നു. ഇന്നലെ രാവിലെ കോളനിയിലുള്ളവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ .ജെ .ജോസ്,ഫോറസ്റ്റര്‍മാരായ ബി.. എസ.് ഭദ്രകുമാര്‍ ,ഇബ്രാഹീം ബാദുഷ എന്നിവരും, കോളനിയിലെ യുവാക്കളും ചേര്ന്ന്മുളയില് കെട്ടിയെടുത്തു് റോഡിലേക്ക് എത്തിക്കുകയാണുണ്ടായത്.
മേലെ ഭൂതയറിലേക്ക് റോഡ് പണിയാന്‍ കഴിഞ്ഞ വര്‍ഷം പ്രധാന് മന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചു .എന്നാല്‍ കോണ്ട്രാക്ടര് പണി പൂര്‍ത്തിയാക്കാതെ സ്ഥലം വിട്ടു .ഈ റോഡ് ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പ്രയാസമാണെന്ന് ഇവിടത്തുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."