പുഴയൊഴുകട്ടെ ജീവജാലങ്ങളുടെ നന്മക്കായി' വെള്ളാപ്പില്‍ ബഹുജന കൂട്ടായ്മ
തൃക്കരിപ്പൂര്‍: പുഴയൊഴുകട്ടെ ജീവജാലങ്ങളുടെ നന്മക്കായി എന്ന സന്ദേശവുമായി മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക ജലദിനമായ മാര്‍ച്ച് 22ന് വെള്ളാപ്പ് ജങ്ഷനില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വലിയപറമ്പ പഞ്ചായത്തിലെ ഇടയിലെക്കാട് ദ്വീപിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗതാഗത സൗകര്യത്തിനായി വെള്ളാപ്പ് പുഴ കീറിമുറിച്ച് നിര്‍മിച്ച ബണ്ട് പരിസ്ഥിതി നാശം അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് ജനകീയ കൂട്ടായ്മയൊരുക്കി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. 22ന് വൈകീട്ട് നാലിനു നടക്കുന്ന കൂട്ടായ്മയില്‍ പ്രമുഖരായ പരിസ്ഥിതി പ്രവര്‍ത്തകരും അണിനിരക്കും. കൂട്ടയ്മയുടെ ആലോചനാ യോഗത്തില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം അബ്ദുല്ല ഹാജി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, ജന. സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, വി.കെ ബാവ, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, എസ് കുഞ്ഞഹമ്മദ്, ഒ.ടി അഹമ്മദ് ഹാജി, ടി.വി അബ്ദുല്‍ വഹാബ്, കെ.പി മുഹമ്മദ്, വിഹെല്പ് അഷ്റഫ് സംസാരിച്ചു. വെള്ളാപ്പ് പുഴയും വന്‍ ദുരന്തത്തെ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത 'സുപ്രഭാത'മാണ് പുറത്തുകൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."