കക്കാട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
നീലേശ്വരം: കക്കാട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. സംസ്ഥാന ബജറ്റിലെ നിര്‍ദേശമനുസരിച്ച് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഈ സ്‌കൂളിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമി രംഗത്തും കെട്ടിട സമുച്ചയം, കാംപസ് സൗന്ദര്യവല്‍ക്കരണം, സാമൂഹ്യ ഇടപെടല്‍, പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലും വലിയ മാറ്റമാണ് ഇതിന്റെ ഭാഗമായി ഉണ്ടാകുക. 2004 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി നേടുന്ന നൂറു ശതമാനം വിജയം, ഹയര്‍സെക്കന്‍ഡറി പരീക്ഷയിലെ ശ്രദ്ധേയമായ വിജയം, സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്‌കാരം, ഓരോ വര്‍ഷവുമുള്ള വിദ്യാര്‍ഥികളുടെ വര്‍ധനവ് എന്നിവ കണക്കിലെടുത്താണ് കക്കാട്ടിനെ ഇതിനായി തിരഞ്ഞെടുത്തത്.
കാഞ്ഞങ്ങാട് എം.എല്‍.എ കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദേശമനുസരിച്ചാണ് ഈ സ്‌കൂളിനെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന സ്‌കൂളുകളുടെ പട്ടികയില്‍ പെടുത്തിയത്. ഇതിന്റെ പ്രഖ്യാപനവും വികസന രേഖ അവതരിപ്പിക്കുന്നതിനുള്ള വികസന സെമിനാറും 19നു നടക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എം.പി സ്‌കൂള്‍ വികസന രേഖ പ്രകാശനം ചെയ്യും. സ്‌കൂള്‍ മാസ്റ്റര്‍പ്ലാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."