കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയം: അന്വേഷണ സമിതി അഞ്ചിനു റിപ്പോര്‍ട്ട് നല്‍കും
കാസര്‍കോട്: നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ അന്വേഷിക്കുന്നതിന് കെ.പി.സി.സി നിയോഗിച്ച അന്വേഷണസമിതി ജൂലൈ അഞ്ചിനു കെ.പി.സി.സി പ്രസിഡന്റിനു റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസം കാസര്‍കോട് ഡി.സി.സി ഓഫിസില്‍ നടന്ന സിറ്റിങിനു ശേഷമാണ് അഞ്ചിന് റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണന്‍, സെക്രട്ടറി വി.വി പ്രകാശന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍ എന്നിവര്‍ തെളിവെടുപ്പിനുണ്ടായിരുന്നു.
ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ള അന്‍പതോളം പ്രവര്‍ത്തകരും നേതാക്കളുമായി സമിതി അഭിമുഖം നടത്തി. ഇവര്‍ അഭിപ്രായങ്ങളും പരാതികളും അന്വേഷണ സംഘത്തെ അറിയിച്ചു.
തൃക്കരിപ്പൂരിലെ സ്ഥാനാര്‍ഥിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി കുഞ്ഞിക്കണ്ണന്‍, കാഞ്ഞങ്ങാട്ടെ സ്ഥാനാര്‍ഥിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ധന്യാ സുരേഷ് എന്നിവര്‍ പങ്കെടുത്തു. ഉദുമയില്‍ മത്സരിച്ച മുന്‍മന്ത്രി കെ സുധാകരന്‍ തെളിവെടുപ്പില്‍ പങ്കെടുത്തില്ല. ഉദുമയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അന്വേഷണ കമ്മിഷനു പരാതികള്‍ കൈമാറി. ഉദുമയിലെ തോല്‍വി സംബന്ധിച്ച് കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാലും പിന്നീട് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്ന് അന്വേഷണ കമ്മിഷന്‍ വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹകസമിതിയംഗങ്ങളായ അഡ്വ. എം.സി ജോസ്, പി ഗംഗാധരന്‍ നായര്‍, ശാന്തമ്മ ഫിലിപ്പ്, പി.എ അഷറഫലി എന്നിവരും അന്വേഷണ കമ്മിഷന്‍ മുമ്പാകെ ഹാജരായിരുന്നു.
സിറ്റിങിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് മത്സരിച്ചതടക്കമുള്ള ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വിശദമായ റിപ്പോര്‍ട്ട് കെ.പി.സി.സി. പ്രസിഡന്റിനു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."