രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമില്ല: സി.പി ജോണ്‍
തിരുവനന്തപുരം :സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹമില്ലെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍. കണ്ണൂര്‍ ഒരു കൊലയൂരായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്താണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ പിണറായി സര്‍ക്കാര്‍ അതിനെതിരേ അപ്പീല്‍ പോവുകയാണുണ്ടായത്. ഏത് ഏജന്‍സി അന്വേഷിച്ചാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വന്നാല്‍ മതിയെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്.
കൊലപാതകങ്ങള്‍ സാധാരണമാണെന്നാണോ നിലപാട് എന്ന് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും എന്ന് വ്യക്തമാക്കണം.
സംസ്ഥാനത്ത് അക്രമം അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനാ സംവിധാനം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ സമാധാന കമ്മിഷനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സി.എം.പി ഹൈക്കോടതിയെ സമീപിക്കുമെന്നും കണ്ണൂരില്‍ സമാധാന പരിശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റെഡ്‌ക്രോസ് സൊസൈറ്റി മുന്‍ ചെയര്‍മാന്‍
സുനില്‍ സി കുര്യന്‍ സി.എം.പിയില്‍ ചേര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."