പദ്ധതി നിര്‍വഹണം: നഗരസഭകളില്‍ നീലേശ്വരം മുന്നില്‍
കാസര്‍കോട്: 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നടപ്പുവര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി.
34.67 ശതമാനമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി ചെലവഴിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ 67.35 ശതമാനം ചെലവഴിച്ച ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്താണ് മുന്നില്‍.
ബ്ലോക്കുകളില്‍ നീലേശ്വരമാണു മുന്നില്‍. മുനിസിപ്പാലിറ്റികളില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയാണ് മുന്നില്‍. ബ്ലോക്കില്‍ 61.96 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 36.87 ശതമാനവും നീലേശ്വരം ചെലവഴിച്ചു.
ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. 36.56 ശതമാനം ചെലവഴിച്ചു. കാസര്‍കോട് നഗരസഭ പദ്ധതി നടത്തിപ്പില്‍ ഏറ്റവും പിന്നിലാണ്. 8.76 ശതമാനമാണ് ചെലവഴിച്ചത്. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് 11.58 ശതമാനം ചെലവഴിച്ച് ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും പിന്നിലാണ്.
ജില്ലയില്‍ മടിക്കൈ, കളളാര്‍, പളളിക്കര, മീഞ്ച, കിനാനൂര്‍-കരിന്തളം, പിലിക്കോട്, ചെങ്കള, കുറ്റിക്കോല്‍, മുളിയാര്‍ പഞ്ചായത്തുകളാണ് ആദ്യത്തെ 10 സ്ഥാനത്തുള്ളത്.
മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളും വാര്‍ഷികപദ്ധതി വിനിയോഗം ത്വരിതപ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി.
കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ വി.പി.പി മുസ്തഫ, ഇ പത്മാവതി, ജോസ് പതാലില്‍, മുംതാസ് സമീറ, എം നാരായണന്‍, ഷാനവാസ് പാദൂര്‍, പി.വി പത്മജ, പുഷ്പ അമേക്കള, കെ ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."