യുവാക്കളെ ബി.ജെ.പി ചാവേറുകളാക്കുന്നു: ഇ.പി ജയരാജന്
പയ്യന്നൂര്‍: ആര്.എസ്.എസ്-ബി.ജെ.പി സംഘം യുവാക്കളെ ചാവേറുകളാക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിംഗം ഇ.പി ജയരാജന്. വിദ്യാലയങ്ങളില്‍ മയക്കുമരുന്ന് ലഹരി മാഫിയകള്‍ വാഴുകയാണെന്നും ഇത് യുവാക്കളെ ചിന്തിക്കാനും കാര്യങ്ങള്‍ മനസിലാക്കാനുള്ള ശേഷിയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തില്‍ എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി. പണവും വോട്ടിങ് യന്ത്രവും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്കുപോലും ഭരിക്കാനുള്ള അവസരം നഷ്ടമാക്കുകയാണെന്നും ഇ.പി ജയരാജന് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.എം അഖില്‍ പതാക ഉയര്‍ത്തി. ടി.പി ഷിജു, ടി.എം ഷീമ, സി. സന്തോഷ്, എം. വിജില്‍, മുഹമ്മദ് അഫ്സല്, എസ്.ആര് ആര്യ, ലിന്റെ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."