'തൊഴിലവകാശ സംരക്ഷണത്തിന് യു.ഡി.എഫിനെ പിന്തുണയ്ക്കണം'
മലപ്പുറം: വിലക്കയറ്റത്തിനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അസംഘടിത തൊഴില്‍ മേഖലയോട് കാണിക്കുന്ന അവഗണനക്കുമെതിരായി എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മലപ്പുറത്ത് നടന്ന സായാഹ്ന ധര്‍ണ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴില്‍ മേഖലയോട് കേന്ദ്ര സര്‍ക്കാറും എല്‍.ഡി.എഫ് സര്‍ക്കാറും തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് എല്ലാ വിഭാഗം തൊഴിലാളികളും രംഗത്തിറങ്ങണമെന്നും അഭ്യര്‍ഥിച്ചു.
കെ.കെ ഹംസ അധ്യക്ഷനായി. കെ.ടി കുഞ്ഞാന്‍, വല്ലാഞ്ചിറ മജീദ്, ബി.കെ സെയ്ത് എന്നിവര്‍ സംസാരിച്ചു. അഡ്വ. എം.പി ഗോപി, കല്‍പ്പ ബാവ, എം ഉമ്മര്‍ മാസ്റ്റര്‍, വി.പി അബ്ദുറഹ്മാന്‍ എന്ന മണി, അഷ്‌റഫ് താണ, കെ.ടി.സി മുഹമ്മദ്, അഡ്വ. റജീന മുസ്തഫ, ഗ്രേസി ജോസഫ്, നസീമ ബീഗം, റൈഹാനത്ത് ബീവി, അഷ്‌റഫ് പറച്ചോടന്‍, റാഫി കൊണ്ടോട്ടി, മോഹന്‍ദാസ് താനൂര്‍, പി.കെ അലി, എന്‍.കെ ഹംസ, എം അസൈനാര്‍, ഇ.കെ കുഞ്ഞാലി, മജീദ് കുരിക്കള്‍, വി.എ നാസര്‍, കുഞ്ഞു വണ്ടൂര്‍, പറാട്ടില്‍ കുഞ്ഞാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."