പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി കെട്ടിടോദ്ഘാടനം 13ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിച്ച് വരുന്ന ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 13 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
2003 മുതല്‍ പഴയ സംസ്ഥാന പാതക്കരികില്‍ മത്സ്യമാര്‍ക്കറ്റിന് സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ആശുപത്രിയാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വളരെ പെട്ടന്ന് തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനവും ചെമ്പ്ര റോഡിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 2013 ല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച പിണറായി തന്നെയാണ് ഇപ്പോള്‍ കെട്ടിടത്തിന്റെ ഉദ്ഘാടവും നിര്‍വഹിക്കുന്നത്.
ആശുപ്രതിയുടെ വിപുലീകരണവും വിവിധ സ്‌പെഷാലിറ്റി മേഖലകളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പൊതു ജനങ്ങളില്‍ നിന്നും ഓഹരി സമാഹരണത്തിലൂടെയാണ് കെട്ടിട നിര്‍മാണം നടന്നു വരുന്നത്. ആറു നിലകളിലായി നിര്‍മിച്ച ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, ഗൈനേക്കാളജി, ഡെര്‍മറ്റോളജി, ഡന്റല്‍ തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറി, എക്‌സ്‌റേ, ഐസിയു, ഓപ്പറേഷന്‍ തിയറ്ററുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മാലന്യ സംസ്‌കരണത്തിന് ആധുനിക പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള വാതക പ്ലാന്റുകള്‍ എന്നിവ പുതിയ ആശുപത്രിയുടെ പ്രത്യേകതയാണ്. വാര്‍ത്ത സമ്മേളനത്തില്‍ ആശുപ്രതി പ്രസിഡന്റ് എ.കെ പത്മനാഭന്‍, സെക്രട്ടറി സി. റജി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ ലോഹിതാക്ഷന്‍, ഡയറക്ടര്‍മാരായ സി.കെ ശശി, ഇ. ഗോപാലന്‍, എം.ജെ ത്രേസ്യാമ്മ, വി.കെ സുമതി, ഇ.കെ കമലാദേവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."