HOME
DETAILS
MAL
ചിഹ്നം അനുവദിക്കാത്തതിനെതിരേ ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയില്‍
backup
May 11 2018 | 18:05 PM
കൊച്ചി: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നമായ ചൂല് അനുവദിക്കാത്തതിനെതിരേ ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയില്‍ ഹരജി നല്കി. ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ചിരുന്ന ചൂല് ചിഹ്നം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ അനുവദിച്ചിരുന്നില്ല. ഇക്കാരണത്താല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് സ്വതന്ത്ര ചിഹ്നം സ്വീകരിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും ഹരജിക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ചൂല് ചിഹ്നം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിക്കവെ ഡല്‍ഹിയില്‍ സംസ്ഥാന പാര്‍ട്ടിയാണെങ്കിലും ആം ആദ്മിക്ക് കേരളത്തില്‍ അംഗീകാരമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."