HOME
DETAILS
MAL
ഫസല്‍ വധം: വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ചെന്നിത്തല
backup
May 11 2018 | 18:05 PM
തിരുവനന്തപുരം: ഫസല്‍ വധക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന് നേരിട്ട് ആവശ്യപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസില്‍ നിര്‍ണായക വിവരം നല്കിയ അഡ്വ. വത്സരരാജക്കുറുപ്പ്, പഞ്ചാര ശിനിന് എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇവര്‍ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയില്കെട്ടിവച്ചുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."