ഓട്ടോറിക്ഷയും ലോറിയും കൂടിയിടിച്ച് വീട്ടമ്മ മരിച്ചു നാലു പേര്‍ക്ക് പരുക്ക്
വെള്ളറട: ഓട്ടോറിക്ഷയും തടി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടക്കോട് മലമാരി വടക്കേവിള വീട്ടില്‍ ജോണിന്റെ ഭാര്യ ബിന്ദു(42) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു സംഭവം. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ജയപ്രകാശ്(75), ഭാര്യ ശ്യാമള(70), സരോജിനി(65), ഓട്ടോ ഡ്രൈവര്‍ സജു(26) എന്നിവരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് മറ്റ് ആശുപത്രികളിലേക്കും മാറ്റി.
മരണത്തെ തുടര്‍ന്ന് 41-ാം ദിവസത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെയുള്ള യാത്രാ മധ്യയായിരുന്നു ഇവര്‍ അപകടത്തില്‍ പെട്ടത്. വെള്ളറട ഗ്രാമപഞ്ചായത്തിലെ കോവില്ലൂര്‍ വളവില്‍ വച്ച് വെള്ളറട നിന്നും കള്ളിക്കാടിലേക്ക് പോവുകയായിരുന്ന ലോറി കരുമ്പ് മണ്ണടിയില്‍ നിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്നു ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞപ്പോള്‍ ബിന്ദുവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. അപകടത്തെ തുടര്‍ന്ന് വാഹനഗതാഗതം ഏറെ നേരെ തടസപ്പെട്ടു.
കോവില്ലൂര്‍ റോഡിലേക്കുള്ള കൊടുംവളവാണ് അപകടകാരണമെന്നു പറയുന്നു. വെള്ളറട സി.ഐ രവികുമാര്‍, എസ്.ഐ.ഷീബുകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഗുരുതരപരുക്കേറ്റ വരെ സമീപത്തെ ആശുപത്രികളികേക് മാറ്റുകയും ചെയ്തു. മരണപ്പെട്ട ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."