സജി ചെറിയാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമെന്ന്
ചെങ്ങന്നൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമെന്ന് ആക്ഷേപം. കോടികളുടെ സ്വത്തുവിവരം മറച്ചുവച്ചുവെന്നാണ് ആക്ഷേപം.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എ.കെ ഷാജി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സജി ചെറിയാന്റെ അനധികൃത സ്വത്തിനെപ്പറ്റിയുള്ള വിവരങ്ങളുള്ളത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചേര്‍ന്ന് അമ്പലപ്പുഴ താലൂക്കിലും വെണ്‍മണിയിലും വാങ്ങിക്കൂട്ടിയ സ്വത്തുക്കളെപ്പറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
വിവിധ സ്ഥലങ്ങളില്‍ സജി ചെറിയാന്റെ പേരിലുള്ള വസ്തുക്കളുടെ ആധാരവും വരണാധികാരിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. സൂക്ഷ്മപരിശോധനാ വേളയില്‍ ബി.ജെ.പി പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും വരണാധികാരി സുരേഷ് കുമാര്‍ പത്രിക സ്വീകരിക്കുകയായിരുന്നു. ആലപ്പുഴ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന സംഘടനയുടെ പേരില്‍ 1.23 കോടി രൂപ മുടക്കി അമ്പലപ്പുഴ താലൂക്കില്‍ വാങ്ങിയ 23 സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സജി ചെറിയാന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിലാണ്.
കോടിയേരി ബാലകൃഷ്ണന്‍ സംഘടനയില്‍ അംഗമല്ല. എന്നിട്ടും കോടിയേരിയുടെ പേരില്‍ വസ്തു വാങ്ങിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. പാര്‍ട്ടി ഓഫിസുകള്‍ക്കായി വാങ്ങിയ ഭൂമിക്കുപുറമേയാണ് ഇരുവരുടെയും സ്വന്തംപേരില്‍ ഭൂമി വാങ്ങിയിരിക്കുന്നത്. സജി ചെറിയാന്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 30,84,000 രൂപയുടെ വസ്തു മാത്രമാണ് സ്വന്തം പേരിലുള്ളത്. സത്യവാങ്മൂലത്തില്‍ ക്രമക്കേട് നടത്തിയ സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടിക്കെതിരേ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധിച്ചു. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വരണാധികാരിക്കെതിരേ കേന്ദ്ര ഒബ്‌സര്‍വര്‍ക്ക് എ.കെ ഷാജി പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."