ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കന്‍ സാധിക്കും: കലക്ടര്‍
ആലുവ: നേത്യത്വ പാടവും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് കലക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു.
ഇതിനു ഉത്തമ ഉദാഹരണമാണു ആലുവ ജില്ലാ ആശുപത്രിയിലെ റീജിയണല്‍ ഡയാലിസിസ് സെന്റര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീജിയണല്‍ ഡയാലിസിസ് സെന്ററില്‍ നടന്ന റമദാന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടര്‍. അഞ്ച് വര്‍ഷം കൊണ്ട് 52000 ഡയാലിസിസ് പൂര്‍ത്തീകരിക്കുക വഴി രോഗികള്‍ക്ക് ആറു കോടി രുപയുടെ പ്രയോജനമാണു ലഭിച്ചതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുന്‍ എം.പി. പി രാജീവ് പറഞ്ഞു.
ആലുവായിലെ ഡയാലിസിസ് സെന്റര്‍ മാത്യകയാക്കി കോതമംഗലം, ത്യപ്പൂണിത്തുറ, മുവാറ്റുപൂഴ,ഫോര്‍ട്ടുകൊച്ചി, ചാലക്കുടി എന്നിവിടങ്ങളില്‍ ഡയാലിസിസ് സെന്റുകള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആലുവ ബ്ലഡ് ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം കവിയൂര്‍പൊന്നമ്മ മുഖ്യാതിഥിയായിരുന്നു. ഡോ.ഹസീന മുഹമ്മദ് , ഐ.എം.എ മദ്ധ്യകേരള ചെയര്‍പേഴ്‌സണ്‍ ഡോ.ജിസ്സി കുര്യന്‍, ഡി.സി.എച്ച് ജില്ല ഓഫീസര്‍ ഡോ.ശാന്തകുമാരി ,ഡോ. സി.എം. ഹൈദ്രരലി , ഡോ.എന്‍. വിജയകുമാര്‍, പി.എം. സഹീര്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ.റോസമ്മ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഡയാലിസിസ് വിധേയരാക്കുന്ന 117 പേര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."