മരണം വിതയ്ക്കുന്ന മരങ്ങള്‍
ആലുവ: പാതയോരത്തെ തണല്‍മരങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു. ആലുവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഴിവക്കുകളിലെ തണല്‍മരങ്ങള്‍ ഭീഷണിയാകുന്നത്. ഇന്നലെ വൈകിട്ട് തണല്‍മരം വീണ് ഒരു യുവാവ് മരണപ്പെട്ടതോടെ വഴിയാത്രക്കാര്‍ക്ക് തണല്‍മരങ്ങള്‍ ഭീഷണിയാകുകയാണ്. ഇന്നലെ വൈകിട്ട് 4.45നാണ് ആലുവ പട്ടേരിപ്പുറം ദേശത്ത് വീട്ടില്‍ സുരേഷ് (45) വഴിവക്കിലെ തണല്‍മരം വീണ് തല്‍ക്ഷണം മരിച്ചത്.
ആലുവ പവര്‍ഹൗസ് റോഡിലെ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നും സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിനായി പോകവെയാണ് ആലുവ ഫ്രണ്ട്ഷിപ്പ് ഹൗസിന് സമീപത്ത് ബൈക്കോടിച്ച് പോവുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് റോഡരികിലെ തണല്‍മരം കടപുഴകി വീണത്. ബൈക്കിലിരുന്ന യുവാവിന്റെ ദേഹത്തേക്ക് തണല്‍മരം പതിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനിടയില്‍ മരണപ്പെട്ടിരുന്നു. യുവാവിന്റെ ആക്ടീവ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
ഏറെനാളായി ആലുവ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരക്കേറിയ റോഡരികുകളിലും, അപകടം വിതയ്ക്കുന്ന തരത്തില്‍ നിരവധി തണല്‍ മരങ്ങളാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ആലുവ എസ്.പി. ഓഫീസിന് മുന്‍ഭാഗത്തെ തണല്‍മരം കാറ്റില്‍ നിലംപൊത്തിയിരുന്നു. ആലുവ ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ കൂറ്റന്‍ തണല്‍മരം ഏതുസമയത്തും അപകടം വിതയ്ക്കാവുന്ന അവസ്ഥയിലാണുള്ളത്.
ആലുവ പാലസ് റോഡിലെ തണല്‍ മരങ്ങളുടെ ചില്ലകള്‍ ഗതാഗതത്തിന് പോലും ഭീഷണിയാകുകയാണ്. പഴയ ബസ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ തണല്‍മരം തിരക്കേറിയ റോഡില്‍ ഭീഷണിയായി നിലനില്‍ക്കെ ഇത് വെട്ടിമാറ്റുന്നതിനായി കഴിഞ്ഞ ദിവസം എത്തിയവരെ പരിസ്ഥിതിവാദികള്‍ തടഞ്ഞിരുന്നു.
പിന്നീട് പൊലീസ് എത്തിയാണ് അപകട ഭീഷണിയുയര്‍ത്തുന്ന തണല്‍മരം വെട്ടിമാറ്റിയത്. എസ്.പി. ഓഫീസിന് സമീപത്തെ, കഴിഞ്ഞ ദിവസം നിലംപൊത്തിയ തണല്‍മരം വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് ഈ റോഡില്‍ മണിക്കൂറോളമായിരുന്നു ഗതാഗതക്കുരുക്ക്. നഗരത്തിലെ ചില ഭാഗങ്ങളിലെ അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അധികൃതര്‍ തുടരുന്ന അലംഭാവമാണ് ഇന്നലെ ഒരു യുവാവിന്റെ ദാരുണമായ മരണത്തിനും കാരണമാക്കിയത്. നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളില്‍ 40-ലേറെ തണല്‍മരങ്ങളാണ് ജനജീവിതത്തിന് ഭീഷണിയായി നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."