ഷോക്കേറ്റ ഇലക്ട്രിസിറ്റി ജീവനക്കാരനെ രക്ഷിച്ച പൊലിസുകാര്‍ക്ക് അനുമോദനം
വടകര: വൈദ്യുതിത്തൂണില്‍ നിന്ന് ജോലിചെയ്യുമ്പോള്‍ ഷോക്കേറ്റുവീണ കെ.എസ്.ഇ.ബി തൊഴിലാളിയെ രക്ഷിച്ച പൊലിസുകാരെ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ കോണ്ട്രാക്റ്റ് വര്‍ക്കേഴ് യൂനിയന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. എടച്ചേരി പൊലിസ് സ്റ്റേഷനു സമീപം മാര്‍ച്ച് 31 നാണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മുയിപ്ര സ്വദേശി നിഖില്‍ ഷോക്കേറ്റു വീണത്. ഇയാളെ പൊലിസുകാര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലിസുകാരുടെ സമയോചിതമായ പ്രവര്‍ത്തനമാണ് ഇയാളുടെ ജീവന് രക്ഷിച്ചത്.
എടച്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.കെ ഷൈനി അധ്യക്ഷയായി. നാദാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയര്‍ ബിജോയ് ഉപഹാരം നല്കി. എടച്ചേരി പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പ്രകാശന് കെ.കെ, ഡ്രൈവര്‍ വിംസി എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങില്‍ എസ്.ഐ കെ പ്രദീപ്കുമാര്‍, വടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയര്‍ വി.ജെ പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."