
ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

മൂന്ന് വര്‍ഷത്തോടടുക്കുകയാണ് ഗസ്സക്ക് മേല്‍ മരണം മഴയായ് പെയ്യിക്കാന്‍ തുടങ്ങിയിട്ട്. ചീരിപ്പായുന്ന യുദ്ധവിമാനങ്ങള്‍ക്ക് കീഴെ കത്തിയമര്‍ന്നവര്‍ പതിനായിരങ്ങളാണ്. കാണാതായവര്‍ പതിനായിരങ്ങള്‍. ഇനി സാധാരണ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവില്ലാത്ത വിധം പരുക്കേറ്റവര്‍ ലക്ഷത്തിലേറെ. ഇതിനെല്ലാം മീതെയാണ് ഉപരോധങ്ങള്‍ക്കു മേല്‍ ഉപരോങ്ങള്‍ ഏര്‍പെടുത്തി സയണിസ്റ്റ് ഭീകരര്‍ ആ നാടിനെ പട്ടിണിയിലാഴ്ത്തിയത്. തൊണ്ട നനക്കാന്‍ ഒരിറ്റ് വെള്ളം പോലുമിമില്ലാതെ മരണം പുല്‍കിയവര്‍ നൂറുകണക്കിന്.
എല്ലാ കാഴചകളേയും കണ്ണീരാല്‍ പൊതിയുന്നത്രയും ദയനീയമാണ് ഗസ്സയിലെ സ്ഥിതി. അസ്ഥികൂടങ്ങളേക്കാള്‍ ശോഷിച്ച കുഞ്ഞുങ്ങള്‍..കാണാനാവാത്ര കാഴ്ചയാണത്. ഗസ്സയുടെ വിശപ്പകറ്റാനുള്ള ഭക്ഷ്യവസ്തുക്കളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രക്കുകല്‍ ഇസ്‌റാഈല്‍ ഭീകരരുടെ അനുമതിക്കായി കെട്ടിക്കിടന്നു. എന്നാല്‍ എല്ലാം നിരസിച്ച് തങ്ങള്‍ നല്‍കുന്നത് മതി എന്ന ഉറപ്പിച്ചു സയണിസ്റ്റ് രാജ്യം. ഇപ്പോഴിതാ അവര്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അതിഭീകരമായ മയക്കുമരുന്നകള്‍ അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തു വരുന്നു. ഗസ്സയില്‍ സഹായമായി വിതരണം ചെയ്ത ധാന്യപ്പൊടികളടങ്ങിയ ബാഗുകളില്‍ ഓക്‌സികോഡോണ്‍ ഇനത്തില്‍പെട്ട മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതായാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Abdullah says he found this drugs inside a sack of flour. pic.twitter.com/oc2FTaI5BL
— Omar Hamad | عُـمَـرْ 𓂆 (@OmarHamadD) June 26, 2025
ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഗസ്സയിലെ ഉപരോധത്തിന് ഇളവ് നല്‍കുന്നു എന്ന് അവകാശപ്പെട്ട് ഇസ്‌റാഈല്‍ ആരംഭിച്ച സഹായ വിതരണത്തിന്റെ മറവിലാണ് ഈ മരണക്കെണി. ധാന്യപ്പൊടികളില്‍ ഈ ഗുളികകള്‍ കിട്ടിയ നാല് പൗരന്മാരുടെ മൊഴിയും ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരി വസ്തു പൊടിച്ചും പൊടിക്കാതെയും മാവില്‍ ലയിപ്പിച്ച നിലയിലാണുള്ളത്.
കഠിനമായ വേദനകള്‍ക്ക് ഉപയോഗിക്കുന്ന സിന്തറ്റിക് വേദനസംഹാരിയാണിത്. കാന്‍സര്‍ രോഗികള്‍ക്ക് വേദനാസംഹാരികളായാണ് സാധാരണയായി ഇത് നല്‍കുന്നത്. സാധാരണ വേദനസംഹാരികള്‍ പരാജയപ്പെടുമ്പോഴാണ് വേദനകള്‍ക്ക് പരിഹാരമായി ഇത് ഉപയോഗിക്കുന്നത്.ഗസ്സയിലെ ഡോക്ടര്‍ ഖലീല്‍ മാസിന്‍ അബു നാദയുടെയും ഫാര്‍മസിസ്റ്റ് ഒമര്‍ ഹമാദിന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. കാന്‍സര്‍ രോഗികളില്‍ കടുത്ത വേദനയുണ്ടാകുമ്പോഴോ ശസ്ത്രക്രിയകള്‍ക്ക് ശേഷമോ നല്‍കുന്ന മരുന്നാണിത്. വളരെ ആസക്തി ഉളവാക്കുന്നതും ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുന്നതുമാണ് ഓക്‌സികോഡോണ്‍ ഗുളികകള്‍. ചിലപ്പോള്‍ ജീവന്‍ പോലും അപകടപ്പെടുത്തുന്നതുമാണ് ഈ മരുന്ന്.
'ക്യാന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുന്ന ഈ ഗുളിക നാഡീവ്യവസ്ഥയിലെ റിസപ്റ്ററുകളില്‍ പ്രവര്‍ത്തിക്കുകയും കഠിനമായ ആസക്തി, ഹൃദയമിടിപ്പ് കുറയല്‍, ബോധത്തെ തകരാറിലാക്കല്‍, അപകടകരമായ ശ്വസന പ്രശ്‌നം എന്നിവക്ക് കാരണമാവുകയും ചെയ്യുന്നു' ഫാര്‍മസിസ്റ്റ് ഉമര്‍ ഹമാദ് തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു. 'വംശഹത്യയുടെ ഏറ്റവും നിന്ദ്യമായ രൂപം' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
ഉപയോഗിക്കുന്ന ഒരു ഒപിയോയ്ഡ് ആണിത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. യു.എസ് പിന്തുണയുള്ളതും ഇസ്രായേല്‍ സൈന്യം മേല്‍നോട്ടം വഹിക്കുന്നതുമായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്) ഫലസ്തീനികള്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഇത്തരത്തിലുള്ള മാരക മയക്കുമരുന്ന് കണ്ടെത്തിയത്.
ഇസ്‌റാഈല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന വംശഹത്യയുടെ വിപുലീകരണമാണിതെന്നും ഹീനമായ ഈ കുറ്റകൃത്യത്തിന് ഇസ്‌റാഈലിന് പരിപൂര്‍ണ ഉത്തരവാദിത്തമുണ്ടെന്നും മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി. സിവിലിയന്‍മാര്‍ക്കെതിരായ യുദ്ധത്തില്‍ മയക്കുമരുന്ന് ഒരു ആയുധമായി ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്നും മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫലസ്തീനികളുടെ ജീവന്‍ അപകടത്തിലാക്കുന്ന മ്ലേഛമായ പ്രവര്‍ത്തനമാണ് ജി.എന്ന്.എഫ് നടത്തുന്നതെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്ല്യു.എ ചൂണ്ടിക്കാട്ടി. ഭക്ഷണം ആയുധമാക്കി മാറ്റുന്നതിനെതിരെ യു.എന്‍ മനുഷ്യാവകാശ ഓഫിസിന്റെ വക്താവ് തമീന്‍ അല്‍-ഖീതനും അപലപിച്ചു.
അതിനിടെ, ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്നും ഗസ്സയിലെ വംശഹത്യയില്‍ ഇസ്‌റാഈലിനെ സഹായിക്കുന്ന നടപടിയാണെന്നും ആരോപിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും ജി.എച്ച്.എഫുമായി സഹകരിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്.
ഈ വര്‍ഷം മെയ് മുതലാണ് ജി.എച്ച്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അത്തരം കേന്ദ്രങ്ങളില്‍ സഹായം തേടി പോവുന്നവരെ ഇസ്രായേലി സൈന്യം വെടിവയ്ക്കുന്നുണ്ട്. ഇതുവരെ 549 ഫലസ്തീനികളെ ഇത്തരം കേന്ദ്രങ്ങളുടെ സമീപം വച്ച് വെടിവച്ചു കൊന്നിട്ടുണ്ട്. ഏകദേശം 4000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Shocking reports from Gaza reveal that food aid distributed under Israeli supervision allegedly contained dangerous opioid pills like Oxycodone. Human rights groups and the UN have condemned the move, calling it a war crime and part of systematic genocide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 13 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 13 hours ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• 13 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 14 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 14 hours ago
ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍
uae
• 14 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 15 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 15 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 15 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 15 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 16 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 17 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 17 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 18 hours ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• a day ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• a day ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• a day ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• a day ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 18 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 20 hours ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 21 hours ago