'24 മാസത്തിനുള്ളില്‍ 25 കൊലപാതകങ്ങള്‍ എന്നതാണ് പിണറായി സര്‍ക്കാരിന്റ ഭരണ നേട്ടം'
പേരാമ്പ്ര: 24 മാസംകൊണ്ട് 25 കൊലപാതകങ്ങള്‍ എന്നത് മാത്രമാണ് പിണറായി വിജയന് സര്‍ക്കാരിന്റ ഏക ഭരണനേട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന പഠന ക്യാംപ് 'കനലൊരുക്കം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചരിത്രത്തെ വളച്ചൊടിക്കുന്ന നരേന്ദ്ര മോദിയുടെ നയങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
കനലൊരുക്കം ക്യാംപിന്റെ ഒന്നാം ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കക്കയം , കരിയാത്തന്‍ പാറ എന്നിവിടങ്ങളിലായി സ്റ്റുഡന്‍സ് ക്യാംപും രണ്ടാം ഘട്ടം യുവാക്കള്‍ക്ക് ചെറുവണ്ണൂര്‍ തോട്ടുമുറിയില് യൂത്ത് ക്യാംപും നടത്തി. മണ്ഡലം പ്രസിഡന്റ് കിഷോര്‍ കാന്ത് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട് സംസ്കാര സാഹിതി ജില്ലാ ചെയര്മാന് കെ. പ്രദീപന്, എം.കെ സുരേന്ദ്രന്, എന്‍. പദ്മനാഭന്, അംശിലാല് പോന്നാറത്ത്, ആര്.പി ഷോഭിഷ്, എസ്. സുനന്ദ്, വി.ബി രാജേഷ്, വി.ടി സൂരജ്, സയീദ് സി, ഫൈസല്‍ പി, ബീന വിനോദ് ,അഷ്റഫ് പി.കെ , ഷൈനിജ് ടി.കെ , ദിഗേഷ് എ.പി , വിപിന്‍ രാജ്, മനു ലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."