നവകേരള മിഷന്:ജില്ലാ ഘടകം രൂപീകരിച്ചു
തിരുവനന്തപുരം :നവകേരള മിഷന്റെ ഭാഗമായുളള ജില്ലാതല മിഷന് രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി .കെ മധു ചെയര്‍മാനായ സമിതിയില്‍ ജില്ലയില്‍ നിന്നുളള ലോക്സഭാ അംഗങ്ങള്‍, എം.എല്‍.എമാര്‍, മേയര്‍, ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം .പ്രദീപ്, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് .സുഭാഷ്, ഗ്രാമ പഞ്ചായത്ത് ജില്ലാ അസോസിയേഷന് പ്രസിഡന്റ് ദേവദാസ് (വാമനപുരം പഞ്ചായത്ത്) , സെക്രട്ടറി രാമചന്ദ്രന് ( പൂവച്ചല്‍ പഞ്ചായത്ത്), എന്നിവരാണ് അംഗങ്ങള്‍. ജില്ലാ ആസൂത്രണ സമിതിയുടെ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ മിഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ജില്ലാ വിദ്യാഭ്യാസ സമിതിയും രൂപീകരിച്ചു. കണ്‍വീനറായി ഡി.ഡി.ഒ ഷെയ്ന്മോനെയും ജോയിന്റ് കണ്‍വീനറായി എസ്.എസ്.എ പ്രോംഗ്രാം ഓഫിസര്‍ മോഹന്‍കുമാറിനെയും തെരഞ്ഞെടുത്തു.
2016-17 വര്‍ഷത്തെ ജില്ലാപഞ്ചായത്തിന്റെ പദ്ധതികളെക്കുറിച്ച് അവലോകനം നടന്നു. 31 നകം അതിവേഗം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യേഗസ്ഥന് നിര്‍ദേശം നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി .കെ മധു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."