എസ്.കെഎസ്.എസ്.എഫ് രാജ്യരക്ഷാ സദസ് നാളെ
കണ്ണൂര്‍: ഇന്ത്യയെ ഇനിയും വിഭജിക്കരുത് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ രാജ്യരക്ഷാ സദസ് നാളെ വൈകിട്ട് നാലിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കും.
മതേതരത്വവും മതസൗഹാര്‍ദവും തകര്‍ത്ത് സമാധന ജീവിതം പൂര്‍ണമായും നശിപ്പിക്കാനുള്ള നീക്കങ്ങക്കെതിരെയുള്ള ശക്തമായ തിരുത്താണു സദസ്. ഫാസിസം എല്ലാ അര്‍ഥത്തിലും സംഹാരതാണ്ഡവമാടുന്ന ദുരന്ത വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ മതസൗഹാര്‍ദവും മതേതരത്വവും കൈപിടിച്ച് മുന്നേറാനുള്ള ആഹ്വാനം മുഴക്കാനാണു പരിപാടി സംഘടിപ്പിക്കുന്നത്. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷനാകും. അഡ്വ. ഹനീഫ് ഹുദവി വിഷയം അവതരിപ്പിക്കും.
ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, മുസ്ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, മുന്‍ എം.എല്‍.എ എം. പ്രകാശന്, ബഷീര്‍ അസ്അദി നമ്പ്രം, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസമദ് മുട്ടം, എ.കെ അബ്ദുല്‍ബാഖി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."