പെട്രോളിയത്തെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തണം: ബസ് ഉടമകള്‍
കണ്ണൂര്‍: സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ 66 രൂപയുണ്ടായിരുന്ന ഡീസല്‍ വിലഇപ്പോള്‍ 72ലെത്തി. ഈയിനത്തില്‍ ഉടമകള്‍ക്ക് 600 രൂപയിലധികം അധികച്ചെലവാണുണ്ടായത്.
ഇന്ധനവില നിയന്ത്രിക്കാന്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണം. ഡീസല്‍ സബ്‌സിഡി അനുവദിക്കണം. ബോഡി നിര്‍മാണത്തിന് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനങ്ങള്‍ റദ്ദാക്കണം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ്സുടമകള്‍ 14ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസുമായി സഹകരിച്ച് രാജ്യവാപകമായി വാഹന ബന്ദ് നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.പി മോഹനന്‍, ജനറല്‍സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, സെക്രട്ടറി കെ പി മോഹനന്‍, ട്രഷറര്‍ പി രജീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."