HOME
DETAILS

മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ സോണോളജിസ്റ്റ് സേവനം നിര്‍ത്തുന്നു

  
backup
March 16 2017 | 20:03 PM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%87


മട്ടാഞ്ചേരി: സാധാരണ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സോണോളജിസ്റ്റ്  സേവനം മതിയാക്കി മടങ്ങുന്നതായി വിവരം. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ സോണോളജിസ്റ്റിന്റെ സേവനം  ഇല്ലാതാകുന്നത് ഏറെ പ്രതിസന്ധിക്കിടയാക്കും. സാധാരണ രീതിയില്‍ സ്‌കാനിങ് സംബന്ധിച്ച എല്ലാ കാര്യങ്ങളും സോണോളജിസ്റ്റാണ്  നിര്‍വഹിക്കുന്നത്. എന്നാല്‍ നിലവില്‍ ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സോണോളജിസ്റ്റിന് സഹായത്തിന് മറ്റുള്ളവരുടെ സേവനം കൂടി ലഭിക്കണമത്രേ. എന്നാല്‍ സാങ്കേതികമായി ഇത് ശരിയല്ലാത്തതിനാല്‍ നേഴ്‌സുമാരെ നിയോഗിക്കുക ബുദ്ധിമുട്ടാണ്. ഇതാണ് സോണോളജിസ്റ്റ് സേവനം  അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ ഇത്തരത്തില്‍ സഹായി ഇല്ലായെന്ന കാരണം ചൂണ്ടിക്കാട്ടി ഇയാള്‍ സ്‌കാന്‍ ചെയ്യാന്‍ എത്തിയവരോട് മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതോടെ കുറച്ച് പേരുടെ പരിശോധനകള്‍ നടത്താന്‍ തയ്യാറായി. ബാക്കിയുള്ളവരെ മടക്കി അയക്കുകയും ചെയ്തു. അപ്പോള്‍ തന്നെ ഇയാള്‍ സേവനം നിര്‍ത്തുമെന്ന് പറഞ്ഞിരുന്നു.  അടിയന്തിരമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago