റമദാന്‍ അടുത്തതോടെ സഊദിയില്‍ ഈത്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്
ജിദ്ദ: റമദാന്‍ അടുത്തതോടെ സഊദിയില്‍ ഈത്തപ്പഴ വിപണിയില്‍ വില്‍പ്പന കൂടുന്നു. കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്ത ഈത്തപ്പഴം മുന്‍വര്‍ഷത്തേക്കാള്‍ പകുതിയിലധികം കൂടുതലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഈത്തപ്പഴം ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് സഊദി അറേബ്യ. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു തൊണ്ണൂറായിരം ടണ്‍ ഈത്തപ്പഴം സഊദിയില്‍നിന്നും കയറ്റുമതി ചെയ്തു. തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ ഇത് 37 ശതമാനം കൂടുതലാണ്.
2017ല്‍ 66,000 ടണ്‍ ഈത്തപ്പഴമാണ് കയറ്റുമതി ചെയ്തിരുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മദീനയില്‍നിന്ന് മാത്രം 20,000 ടണ്‍ഈത്തപ്പഴം കയറ്റുമതി ചെയ്തു. ഇത് ആകെ കയറ്റുമതിയുടെ 22 ശതമാനമാണ്. ഹജ്ജ് - ഉംറ തീര്‍ഥാടകരും സന്ദര്‍ശകരുമായി ഒരു വര്‍ഷം കൊണ്ട് 90 ലക്ഷം പേര്‍ 45,000 ടണ്‍ ഈത്തപ്പഴം കൊണ്ട് പോയതായാണ് കണക്ക്. ആവശ്യത്തിനു തോട്ടം തൊഴിലാളികളെ കിട്ടുകയും കൂടുതല്‍ ഈത്തപ്പഴോല്‍സവങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്താല്‍ വിപണി ഇനിയും സജീവമാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
പുണ്യമേറിയതെന്ന് പ്രവാചകന്‍ പറഞ്ഞ അജവ ഉള്‍പ്പെടെ നൂറ്റിയറുപതില്‍പരം കാരക്കകള്‍ മദീനയില്‍ മാത്രം കൃഷി ചെയ്യുന്നുണ്ട്. സഫാവി, സുക്കരി, സക്കായി, മബ്രോം, കുദ്രി, കലാസ് തുടങ്ങി രോഗശമനത്തിനായി ഉപയോഗിക്കാവുന്ന കാരക്കകളും മദീനയിലുണ്ട്. അതുകൊണ്ട് തന്നെ സഊദിയില്‍ മദീനയിലെ ഈത്തപ്പഴത്തിനും കാരക്കയ്ക്കുമാണ് ആവശ്യക്കാര്‍ കൂടുതലും. ഈത്തപ്പഴം കൊണ്ടുള്ള ജാം, കേക്ക് തുടങ്ങി വിവിധയിനം പലഹാരങ്ങളും സഊദിയില്‍നിന്ന് കയറ്റുമതി ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."