HOME
DETAILS
MAL
റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചു
backup
March 16 2017 | 20:03 PM
കാലടി: മലയാറ്റൂര്‍ തിരുനാളിനോടനുബന്ധിച്ചു മലയാറ്റൂരും ബന്ധപ്പെട്ട സമീപ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട റോഡുകളുടെയും അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി ഒരു കോടി രൂപ അനുവദിച്ചതായി എം.എല്‍.എ റോജി എം.ജോണ്‍ അറിയിച്ചു. മഞ്ഞപ്ര നടുവട്ടം മലയാറ്റൂര്‍ റോഡ്, സെബിയൂര്‍ കോളനി റോഡ്, മണപ്പാട്ടുചിറ ബണ്ട് റോഡ്, കാലടി ശ്രീ ശങ്കര പാലത്തിന്റെ അറ്റകുറ്റ പണികള്‍, കാലടി യൂണിവേഴ്സിറ്റി കനാല്‍ ബണ്ട് റോഡ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
പ്രസ്തുത പ്രവര്‍ത്തികളുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്തു എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാനും പണി ആരംഭിക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും എം.എല്‍.എ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."