പരിശ്രമം വളര്‍ച്ചയുടെ നിദാനം: ഡോ. ജി. ഗോപകുമാര്‍
തൃക്കരിപ്പൂര്‍: ദൈവ വിശ്വാസത്തിലൂന്നിയ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയാല്‍ മാത്രമേ വിദ്യാഭ്യാസം കൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂവെന്ന് കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദിനൂരില്‍ നടന്നുവരുന്ന ടാലന്റ് ഷോ സംസ്ഥാനതല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനിച്ചു വീഴുമ്പോള്‍ തന്നെ ദൈവം ഓരോരുത്തര്‍ക്കും കഴിവ് നല്‍കിയിട്ടുണ്ട്. ആ കഴിവ് നമ്മുടെ പരിശ്രമം കൊണ്ട് ഉയര്‍ത്തി കൊണ്ടുവരണം.
അതിനാണ് സുന്നി ബാലവേദി പോലുള്ള സംഘടനകള്‍ ഇത്തരത്തിലുള്ള മത്സര പരീക്ഷകള്‍ നടത്തുന്നത്. പാഠ പുസ്തകത്തിലെ വിദ്യാഭ്യാസം മാത്രം പോര പത്ര മാധ്യമങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കണം. ടി.വി, വിജ്ഞാനം നേടാന്‍ ഉപകരിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഭൗതീക വിദ്യാഭ്യാസം കൊണ്ട് മാത്രം ഉന്നതിയില്‍ എത്തിയിട്ട് കാര്യമില്ല.
ദൈവത്തിനൊപ്പം കൂടിയാലെ സഹോദര സ്‌നേഹവും മാതാപിതാക്കളോടുള്ള കടമകളും കാരുണ്യവും ഉണ്ടാകൂ. പാശ്ചാത്യര്‍ ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രം ഊന്നല്‍ നല്‍കിയതാണ് അവരുടെ കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാന്‍ കാരണമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.
അബ്ദുസമദ് മുട്ടം അധ്യക്ഷനായി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാഥിതിയായി. ഡോ സുബൈര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, ഹസൈനാര്‍ ഫൈസി ഫറോക്ക്, അത്താഉല്ല മാസ്റ്റര്‍, അഫ്‌സല്‍ രാമന്തളി, എം. മുഹമ്മദ് കുഞ്ഞി ഹാജി, ശരീഫ് ഫൈസി, സി. അബ്ദുറഹീം മൗലവി, സുലൈമാന്‍ ഹാജി, ടി. ബഷീര്‍ അഹമ്മദ്, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരീമ്പ്ര, റബീഉദ്ദീന്‍ വെന്നിയൂര്‍, ശഫീഖ് മണ്ണഞ്ചേരി, മനോഫര്‍ ഒറ്റപ്പാലം, ആബിദ് അലി കൊവ്വല്‍, സലാം മാസ്റ്റര്‍ ചന്തേര, നാസര്‍ ഫൈസി പാവ്വ്വന്നൂര്‍, ഫര്‍ഹാന്‍ കോഴിക്കോട്, ജലാലുദ്ദീന്‍ പാലക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."