പ്രതിരോധരംഗത്തെ വിദേശനിക്ഷേപം: രാജ്യം കടക്കെണിയിലാകാതിരിക്കാനെന്ന്
ജയ്പൂര്‍: പ്രതിരോധരംഗത്ത് വിദേശനിക്ഷേപം അനുവദിച്ചതിന് ന്യായീകരണവുമായി ആഭ്യന്തര മന്ത്രി വെങ്കയ്യ നായിഡു. കടം വാങ്ങുന്നതിനേക്കാള്‍ നല്ലത് വിദേശനിക്ഷേപം അനുവദിക്കലാണെന്നാണ് അദ്ദേഹം ഇന്നലെ ജയ്പൂരില്‍ പറഞ്ഞത്.
സാധ്യമായ രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുകയെന്നത് രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. വികസനത്തിനും വളര്‍ച്ചയ്ക്കും ഇത്തരം സാമ്പത്തിക നയങ്ങള്‍ അത്യാവശ്യമാണെന്നും രാജസ്ഥാനില്‍ ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കും ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും പുതിയ ടെക്‌സ്റ്റൈയില്‍ നയത്തിലൂടെ 6,000 കോടിയുടെ നിക്ഷേപം ഉണ്ടാക്കാനാകുമെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരു കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് വഴിവയ്ക്കുമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."