HOME
DETAILS
MAL
രാജ്യത്ത് വാട്സ്ആപ്പ് നിരോധിക്കണമെന്ന് ഹരജി
backup
June 25 2016 | 03:06 AM
ന്യൂഡല്‍ഹി: രാജ്യത്ത് വാട്ട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. അടുത്തിടെ വാട്ട്സ്ആപ്പ് ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഭീകരര്‍ക്ക് സഹായം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. ഹരിയാന സ്വദേശി സുധീര്‍ യാദവാണ് പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് വാട്ട്സ്ആപ്പ് ഇന്ത്യയില്‍ 256 ബിറ്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോക്താക്കള്‍ക്ക് നല്കാന് തുടങ്ങിയത്. പുതിയ സംവിധാനത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍പോലും ഉപയോക്താവിന്റെ സന്ദേശം സംബന്ധിച്ച യാതൊരു വിവരങ്ങളും നല്കാന് കഴിയില്ല. ഇത് രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."