കുന്നോത്തുപറമ്പ് ഇനി പ്ലാസ്റ്റിക് വിമുക്തം
പാനൂര്‍: ഹരിത കേരള മിഷന് പദ്ധതിയുടെ ഭാഗമായി കുന്നോത്തുപറമ്പും പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തായി മാറി. കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് എ അശോകന് പ്രഖ്യാപനം നടത്തി. കുടുംബശ്രീ സി.ഡി.എസിന്റെ പതിനെട്ടാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.പി ചന്ദ്രന് പ്രതിഭകളെ ആദരിച്ചു. മികച്ച കൂട്ടുകൃഷി ഗ്രൂപ്പിനെ ജില്ല ഡി.എം.സി എം സുര്‍ജിത്ത് അനുമോദിച്ചു. ചീളില്‍ ശോഭ കുടുംബശ്രീ റിപ്പോര്‍ട്ടവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി സാവിത്രി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.വി ബാലന്, സി.വി.എ ജലീല്‍, ഒ.പി ഷീജ, കെ.പി ഷമീറ, തെക്കയില്‍ ഖദീജ, മഹമൂദ് കൊമ്പന്, എന്‍ അനില്‍കുമാര്‍, കെ.പി സുജാത, കെ.പി രാമചന്ദ്രന്,എന്‍.കെ.അനില്‍കുമാര്‍, , കെ.പി രാജേഷ്, കെ മുകുന്ദന്, കെ.കെ കണ്ണന്, കെ സുവിന്, അബൂബക്കര്‍ പുത്തൂര്‍, കെ.പി ചന്ദ്രന്, കെ ചന്ദ്രന്, പഞ്ചായത്ത് സിക്രട്ടറി ടി.കെ ബീന, വി.ഇ.ഒ കെ.പി ജസീര്‍, കെ.സി ബിന്ദു സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും കലാജാഥയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."