HOME
DETAILS
MAL
മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തി
backup
March 16 2017 | 22:03 PM
കല്‍പ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫിസ്, കല്‍പ്പറ്റ നഗരസഭ, ജനറല്‍ ആശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ 'പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്-വയോജന പരിപാലനം' എന്ന പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ മെഡിക്കല്‍ ക്യാംപും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ അജിത അധ്യക്ഷയായി. എ.പി ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോക്കോമ വാരാചരണ ഉദ്ഘാടനം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് നിര്‍വഹിച്ചു. ഡോ. സച്ചിന് കുമാര്‍, ബേബി നാപ്പള്ളി, പ്രദീപ് കുമാര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ സന്തോഷ്, ഡോ. കെ.എസ് അജയന്, ഡോ. റൂബി, പി.വി വിജയകുമാര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."