നികുതി കുടിശ്ശിക: സപ്ലൈക്കോയ്ക്കെതിരേയുള്ള റിക്കവറി നടപടികള്‍ക്ക് സ്റ്റേ
മാനന്തവാടി: വില്‍പ്പന നികുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മാനന്തവാടി സപ്ലൈക്കോ ഡിപ്പോയുടെ വാഹനം ജപ്തി ചെയ്യുന്നതിനെതിരേ ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു.
2012 മുതല്‍ 2016 വരെ വില്‍പ്പന നികുതി കുടിശ്ശിക ഇനത്തില്‍ ഒന്നര കോടിയോളം രൂപയാണ് സപ്ലൈക്കോ അടക്കാനുണ്ടായിരുന്നത്. തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പ് ജപ്തി നടപടികള്‍ ആരംഭിച്ചത്.
ആദ്യപടിയായി സപ്ലൈക്കോയുടെ മൊബൈല്‍ മാവേലി യൂനിറ്റ് വാഹനം കണ്ട് കെട്ടാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, തഹസില്‍ദാര്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സപ്ലൈക്കോയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും റവന്യു വകുപ്പ് അക്കൗണ്ടുകള്‍ സീസ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനെതിരേ ഡിപ്പോ മാനേജര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ജപ്തി നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്ത് കൊണ്ട് ഉത്തരവായിരിക്കുന്നത്. അതേസമയം ചില സാങ്കേതിക തകരാറുകള്‍ കാരണമാണ് ഇത്രയും വലിയ തുക കുടിശ്ശികയായതെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."