'ഭരണാധികാരികള്‍ ഭരണഘടനാവിരുദ്ധരെ ആശ്രയിക്കുന്നത് ആശങ്കാജനകം'
കൊല്ലം: കേരളത്തിലെ ഭരണാധികാരികള്‍ ഭരണഘടനാവിരുദ്ധരെയും ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നത് ആശങ്കാജനകമാണെന്ന് മുന്‍ മന്ത്രി ഡോ. എ. നീലലോഹിതദാസ്. ഡോ. എം.എസ ജയപ്രകാശിന്റെ അഞ്ചാമത് ചരമവാര്‍ഷികദിനാചരണത്തോട് അനുബന്ധിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. നീലലോഹിതദാസ്.
ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ട മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും രാജഭരണത്തിന്റെ അവശിഷ്ടങ്ങളെ ആശ്രയിക്കുന്നത് തികച്ചും ഉത്കണ്ഠാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മന്ത്രി രാജകൊട്ടാരത്തില്‍ പോയി അനുവാദം വാങ്ങാന്‍ ശ്രമിച്ചത് അപഹാസ്യമായിപ്പോയെന്നും ഡോ. നീലലോഹിതദാസ് പറഞ്ഞു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം.എ സമദ് അധ്യക്ഷനായി. പിന്നാക്ക ക്ഷേമവകുപ്പ് സ്ഥാപക ഡയരക്ടറും സാമൂഹ്യനീതി സംരക്ഷകനുമായ വി.ആര്‍ ജോഷി മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി എസ്. സുവര്‍ണകുമാര്‍, വൈസ് ചെയര്‍മാന്‍ എസ്. പ്രഹ്ലാദന്‍, ട്രഷറര്‍ ആനേപ്പില്‍ സുരേഷ്, സെക്രട്ടറി പ്രബോദ്് എസ്. കണ്ടച്ചിറ, കേണല്‍ പി. വിശ്വനാഥന്‍, ഡോ. എം. അബ്ദുല്‍ സലാം, മാര്‍ഷല്‍ ഫ്രാങ്ക്, എ.എ ഷാഫി, പ്രൊഫ. ജി. മോഹന്‍ദാസ്, സിസിന്‍ ആല്‍ബി ഗോമസ്, ക്ലാവറ സോമന്‍, കീര്‍ത്തി രാമചന്ദ്രന്‍ സംസാരിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ പഠിക്കുന്ന ചരിത്രവിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഷഹര്‍ബാന്‍ എന്ന വിദ്യാര്‍ഥിനിക്ക് 'ഡോ. എം.എസ് ജയപ്രകാശ് അവാര്‍ഡ്', ഫൗണ്ടേഷന്‍ രക്ഷാധികാരി പത്മാ ജയപ്രകാശ് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."