ദുരന്തപ്രതികരണ നിധി ചെലവഴിച്ചത് 25.7 കോടി
കൊല്ലം: ജനങ്ങള്‍ക്ക് സാന്ത്വനമായി ദുരന്തപ്രതികരണ നിധി
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ വിതരണം ചെയ്തത് 25,76,24,911 രൂപ. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഏറ്റവുമധികം തുക ചെലവിട്ടത്. 9,93,07803 രൂപ.
പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള സഹായധനമായി മാത്രം 5,25,35,121 രൂപയും വിവിധ ദുരന്തങ്ങളില്‍പെട്ട് ജില്ലയില്‍ മരണമടഞ്ഞ 79 പേരുടെ ആശ്രിതര്‍ക്ക് 3,16,00000 രൂപയും ലഭ്യമാക്കി. കഴിഞ്ഞ വര്‍ഷം ഓഖി ചുഴലിക്കാറ്റുമൂലമുണ്ടായ ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 3,55,29,744 രൂപ ചെലവഴിച്ചു.
ജില്ലയിലെ 14699 തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായമായി നല്‍കിയ 2,93,98000 രൂപയും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ 61,31,744 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.മത്സ്യബന്ധന യാനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ച വകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 5,59,000, വരള്‍ച്ചമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 33,87,852 രൂപ, വെള്ളപ്പൊക്കത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 23,49,237 രൂപ, വളര്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 3,23,56,154 രൂപ എന്നിങ്ങനയെയാണ് മറ്റിനങ്ങളില്‍ ചെലവഴിച്ച തുകയുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."