HOME
DETAILS

പക്ഷികളുടെ താവളമായി ഈ ജലസംഭരണി

  
backup
May 13 2018 | 03:05 AM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%88-%e0%b4%9c%e0%b4%b2

 

കാട്ടാക്കട : വിശാലമായ ജലപ്പരപ്പ്, ചുറ്റും കാട്, കൈതച്ചെടികള് അങ്ങിങ്ങ്, നിശബ്ദത എങ്ങും. ഈ വിശാലമായ കാട് ഇപ്പോള്‍ പക്ഷികള്‍ക്ക് താവളമാണിവിടം.
കണ്ടല്‍ക്കാടുകള്‍ക്ക് സമാനമായ ഈ ഭാഗത്ത് കഴിഞ്ഞ ഒരു മാസമായി നിരവധി പക്ഷികളാണ് ചേക്കേറിയിരിക്കുന്നത്.
അതാകട്ടെ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത് നയനസൗഭാഗ്യവും. തലസ്ഥാന ജില്ലയ്ക്ക് കുടിനീരു നല്‍കുന്ന കരമനയാര്‍ കടന്നുപോകുന്നത് വഴിയാണിത്.
ആറ്റിലെ ജലം അരുവിക്കര അണക്കെട്ടില്‍ എത്തിച്ചേരുന്നിടത്ത് രൂപപ്പെട്ട ജലസംഭരണ മേഖലയാണിത് ഇത് കൂവക്കുടി എന്ന് വിളിപ്പേര്.
ഇവിടെ വേനലിലും മഴയത്തും, വെള്ളം കെട്ടിനില്‍ക്കും. ചുറ്റും വ്യക്ഷങ്ങളും കുറ്റിച്ചെടികളും പിന്നെ ചതുപ്പു നിലങ്ങളും. വനം വകുപ്പ് അക്കേഷ്യ മരങ്ങള്‍ കൂടെ നട്ടുപിടിപ്പിച്ചതോടെ ഏതാണ്ട് കാടിന്റെ പ്രതീതി. ഈ നീലജലാശയം മനോഹര മുനമ്പാണ്.
കാട്ടുമരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഇവിടം കണ്ടവര്‍ ആ സ്ഥലത്തെ ഒരിക്കലും മറക്കില്ല. നിരവധി ഇനത്തിലുള്ള പക്ഷികള്‍ വന്നിരിക്കുന്ന ഭാഗമായി മാറിയിരിക്കുകയാണ് ഇവിടം. വേഴാമ്പല്‍ ഉള്‍പ്പെടെ ദേശാടന പക്ഷികള്‍ കൂട്ടമായി എത്തുന്നു.
ദേശാടന പക്ഷികളെ കാണാന്‍ അടുത്തിടെ പക്ഷി നിരീക്ഷകര്‍ ഇവിടെ എത്തിയിരുന്നു. പുരികപ്പുള്ള് പോലുള്ളവയെ കണ്ടെത്തിയിരുന്നു. അധികവും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന പക്ഷികളാണ് ഇവിടെ കൂടൊരുക്കുന്നത്. ജൈവ സമ്പന്നമായ അന്തരീക്ഷവും ഇവര്‍ക്ക് കൂട്ടായുണ്ട്. അരുവിക്കര കുടിവെള്ള പദ്ധതിക്കായി വെള്ളം എത്തുന്നത് അഗസ്ത്യമലയില്‍ നിന്നും ജനിക്കുന്ന കരമനയാര്‍ വഴിയാണ്. ബ്രിട്ടീഷുകാര്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ ആറായി കിടന്ന ഭാഗം കൂടുതലായി വ്യാപിച്ചു.
അങ്ങനെ കരഭൂമിയും വെള്ളത്തിനടിയിലായി. ജലം കെട്ടിനില്‍ക്കുന്നതിനാല്‍ ആഴവും ചെളിയും കൂടി.
ജലസമൃദ്ധമായ ഇവിടം മരണച്ചുഴിയായി മാറിയത് അടുത്തിടെ. ഇവിടം വനം വകുപ്പിന്റെയും ജല വിഭവവകുപ്പിന്റെയും വകയാണ്. അല്‍പ്പം മാറിയാണ് ജനവാസമുള്ളത്.
ഒറ്റപ്പെട്ട ഇവിടെ നിരീക്ഷണം നടത്താന്‍ പൊലിസ് തയ്യാറാകുന്നില്ല എന്നതാണ് മരണം പെരുകാന്‍ കാരണം. ഇവിടെ ആരൊക്കെ വരുന്നു, പോകുന്നു എന്ന് തിരക്കാന്‍പോലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
ചുഴിയില്‍ അകപ്പെട്ടുപോട്ടാല്‍ രക്ഷിക്കാന്‍ പോലുമാരുമില്ല. ഇതൊക്കെ അവസാനിച്ചാല്‍ ഇതൊരു പക്ഷികളുടെ താവളമായി മാറാനും കഴിയും.
അതിനാല്‍ തന്നെ ഒന്നു ശ്രദ്ധിച്ചാല്‍ വിനോദസഞ്ചാരത്തിന് ഇതിനെ ഉപയോഗിക്കാനുമാകും. വിശാലമായ ജലപ്പരപ്പില്‍ ബോട്ട് സവാരി നടത്തിയാല്‍ സഞ്ചാരികള്‍ കൂട്ടമായി എത്തും. ചെറിയ കുടിലുകള്‍ കെട്ടി സഞ്ചാരികള്‍ക്ക് ഇളനീരും കുടിനീരും നല്‍യാല്‍ ഇതൊരു നല്ല ടൂറിസ്റ്റ് സെന്ററാക്കാന്‍ പറ്റുന്നതാണ് .
അടുത്തുള്ള നെയ്യാര്‍ഡാമും പേപ്പാറയും അരുവിക്കരയും ബന്ധിപ്പിച്ച് വിനോദസഞ്ചാര കന്ദ്രമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരിക്കുകയാണ്.
ബസ് സര്‍വിസ് ഉള്‍പ്പെടെയുള്ളതിനാല്‍ സഞ്ചരികള്‍ക്ക് വരാന്‍ സൗകര്യവുമുണ്ട്. കൂട്ടമായി എത്തുന്ന പക്ഷികളും അതിനെ കാണാന്‍ എത്തുന്നവരും ഇവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിവാസികള്‍.ഇന്നലത്തെ ദേശാടന പക്ഷി ദിനത്തില്‍ അധിക്യതര്‍ക്ക് മുന്നില്‍ നിര്‍ദ്ദേശം വച്ചിരിക്കുകയാണ് പ്രകൃതി സ്‌നേഹികളും മറ്റും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  5 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  6 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago