HOME
DETAILS
MAL
മാവൂര്‍ പഞ്ചായത്തില്‍ പി.എച്ച്.സി തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന്
backup
March 16 2017 | 23:03 PM
മാവൂര്‍: പ്രാഥമിക ആരോഗ്യകേന്ദ്രമില്ലാത്ത മാവൂര്‍ പഞ്ചായത്തില്‍ പി.എച്ച്.സി തുടങ്ങുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയരക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിയമസഭയില്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയരക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി.എച്ച്.സി തുടങ്ങുന്നതിന് നടപടിസ്വീകരിക്കുമെന്ന് അഡ്വ.പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."