തുറവൂര്‍ ആശുപത്രി; 50 കോടിയുടെ കെട്ടിടനിര്‍മാണത്തിന് അനുമതി
തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഏഴ് നില കെട്ടിടം പണിയാന്‍ 50 കോടിയുടെ ഭരണാനുമതി ലഭിച്ചു. നിലവിലെ പോരായ്മകള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് ആശുപത്രി സന്ദര്‍ശിച്ചു.
ആശുപത്രിയുടെ പ്രവര്‍ത്തനം, കെട്ടിടത്തിന്റെ ആവശ്യകത, നിലവിലെ സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറവുകള്‍ മുതലായ കാര്യങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കാനാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
കിഫ്ബിയുടെ ഫണ്ടില്‍ നിന്നാണ് ആശുപത്രി വികസനത്തിനായി തുക അനുവദിക്കുന്നത്. ദേശീയ ആരോഗ്യമിഷന്റെ 2.65 കോടി രൂപയുടെ കെട്ടിടം പണിയാണ് ഇപ്പോള്‍ നടക്കുന്നത്. താഴത്തെ നില പൂര്‍ണമായും ട്രോമാകെയര്‍ യൂനിറ്റിനു നീക്കിവച്ചു കൊണ്ടാണ് പുതിയ ഏഴ് നില കെട്ടിടം പണിയുന്നത്.
ദിനംപ്രതി ആയിരത്തില്‍പരം ആളുകള്‍ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണ്. അത്യാഹിതമുള്പ്പെടെയുള്ള ഇവിടെ നിലവില്‍ 10 ഡോക്ടര്‍മാരും 11 നഴ്സന്മാരുമാണുള്ളത്.
ആരോഗ്യ വകുപ്പ് സെക്രട്ടറിക്കൊപ്പം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വസന്തദാസ് എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ അരൂണ്‍, മെഡിക്കല്‍ ഓഫിസര്‍ ആര്.റൂബി, ഹൗസിങ് ബോര്‍ഡ്, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."