മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം പൊലിസുകാരുള്‍പ്പെടെ നാലു പേര്‍ക്ക് പരുക്ക്
മുക്കം: മോഷ്ടാക്കളെന്നാരോപിച്ച് കാര്‍ തടഞ്ഞു നിര്‍ത്തി ഒരു സംഘം രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മലപ്പുറം എടവണ്ണപ്പാറ എടശ്ശേരികടവ് സ്വദേശികളായ മുബശ്ശിര്‍, സൈഫുദ്ദീന്‍ എന്നിവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരീക്കോട് സ്റ്റേഷന്‍ പരിധിയിലെ കല്ലായില്‍ ബുധനാഴ്ച രാത്രി 11 ഓടെയാണ് സംഭവം. മലയോര മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങള്‍ക്കുമെതിരെ നാട്ടുകാര്‍ വിവിധ പ്രദേശങ്ങളില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച്‌വരികയായിരുന്നു.
ഇതിനിടെയാണ് യുവാക്കള്‍ സഞ്ചരിച്ച നീല മാരുതി ആള്‍ടോ 800 കാറിന്റെ നമ്പര്‍ മോഷ്ടാക്കളുടെ വാഹന നമ്പറാണെന്ന രീതിയില്‍ കാറിന്റെ ഫോട്ടോയും നമ്പറും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. നിമിഷ നേരം കൊണ്ട് കാറിന്റെ നമ്പര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ കാറ് തപ്പി റോഡിലിറങ്ങുകയായിരുന്നു. അതിനിടെയാണ് യുവാക്കള്‍ കാറുമായി കല്ലായിലെത്തിയത്.
നാട്ടുകാരില്‍ ചിലര്‍ കാറ് തടയുകയായിരുന്നു. യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഒരു സംഘം ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. മോഷ്ടാക്കളെ കല്ലായിയില്‍ പിടികൂടിയെന്ന പ്രചരണം ശക്തമായതോടെ ആളുകള്‍ പലഭാഗത്തു നിന്നും അവിടേക്ക് ഒഴുകുകയും ചെയ്തു. സംഘം ചേര്‍ന്ന് നാട്ടുകാര്‍ യുവാക്കളെ അക്രമിക്കുകയുമായിരുന്നു.
നേരത്തെ പെരുമ്പാവൂരില്‍ നടന്ന ഒരു മോഷണത്തിന്റെ സി.സിടിവി ദൃശ്യങ്ങള്‍ പ്രദേശത്ത് നടന്ന മോഷണ ദൃശ്യമാണെന്ന് കാണിച്ച് ചിലര്‍ വാട്ട്‌സാപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലെ ഒരാളുമായി കാറിലെത്തിയ യുവാക്കളിലൊരാള്‍ക്ക് സാദൃശ്യമുണ്ടായതും പ്രകോപനത്തിന് കാരണമായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് പോലിസ് ആവശ്യപെട്ടിട്ടും നാട്ടുകാര്‍ ഇവരെ വിട്ടു നല്‍കിയില്ല. ജനക്കൂട്ടത്തില്‍ നിന്ന് ഇവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ അരീക്കോട് സ്റ്റേഷനിലെ രണ്ട് പൊലിസുകാര്‍ക്കും പരുക്കേറ്റു. എ.എസ്.ഐ സുബ്രഹ്മണ്യനും സിവില്‍ പോലിസ് ഷിനോജിനുമാണ് പരുക്കേറ്റത്.
അവസാനം മുക്കം പൊലിസെത്തിയാണ് യുവാക്കളെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."