ട്വിന്‍സ് ഹൗസിലെ ഇരട്ടകള്‍ നേടിയ എ പ്ലസിന് ഇരട്ടി മധുരം
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി കല്‍വത്തിയിലെ ഇരട്ടകളുടെ വീട് എന്നര്‍ഥം വരുന്ന ട്വിന്‍സ് ഹൗസിലെ ഇരട്ട സഹോദരികള്‍ രണ്ടു പേരും നേടിയ സമ്പൂര്‍ണ്ണ എ പ്ലസിന് ഇരട്ടി മധുരം. എം.എം അഷറഫ് മിനി ദമ്പതികളുടെ മക്കളായ നേഹയും നൗറിനുമാണ് എല്ലാ വിഷയങ്ങള്‍ക്കും ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എ പ്ലസ് കരസ്ഥമാക്കിയത്.
ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌ക്കൂളില്‍ എല്‍.കെ.ജി മുതല്‍ ഒരുമിച്ചു പഠിക്കുന്ന ഇവര്‍ എറണാകുളം സെന്റ്. തേരാസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് നേഹ സയന്‍സിലും, നൗറിന്‍ കോമേഴ്‌സിലും വിജയം നേടിയത്. ഡോക്ടറായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കാനാണ് നേഹക്ക് താല്‍പര്യം. അധ്യാപക വൃത്തിയാണ് നൗറിന് ഇഷ്ടം.
ഇത്രയും നാളും ഒരുമിച്ചു പഠിച്ച ഇവര്‍ക്ക് ഇനി അധ്യായനത്തിന് രണ്ടു കലാലയങ്ങളിലേക്ക് മാറേണ്ടതില്‍ സങ്കടവുമുണ്ട്. ഇരുവരും ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളുമാണ് പിതാവ് അഷറഫ് തുറമുഖത്ത് എറണാകുളം വാര്‍ഫിലെ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്ക് തൊഴിലാളിയാണ്. മാതാവ് മിനി അങ്കണവാടി അധ്യാപികയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."