വൈദ്യുതി ജീവനക്കാരുടെ കൂട്ടായ്മയില്‍ കാര്ത്ത്യായനിയ്ക്കും വെളിച്ചമായി
തിരൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി തിരുന്നാവായ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പട്ടര്‍നടക്കാവ് കുണ്ടിലങ്ങാടിയിലെ കുന്നത്ത് വളപ്പില്‍ കാര്‍ത്ത്യായനിയുടെ വീട്ടിലും വൈദ്യുതി വെളിച്ചമെത്തി. കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തോടെ വയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചാണ് വൈദ്യുതി കണക്ഷന് നല്‍കിയത്. കാര്‍ത്ത്യായനി സൗജന്യ വൈദ്യുതീകരണ പദ്ധതിയില്‍ അപേക്ഷിച്ചിരുന്നെങ്കിലും വയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ ആശ്വാസമായത്. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയറുടെ നേത്യത്വത്തില്‍ ജീവനക്കാര്‍ വയറിങ് പൂര്‍ത്തിയാക്കി സഹായം നല്‍കുകയും പോസ്റ്റ് സ്ഥാപിച്ച് കണക്ഷന് നല്‍കുകയുമായിരുന്നു. വാര്‍ഷിക വരുമാനം അന്‍പതിനായിരം രൂപയില്‍ താഴെയായതിനാല്‍ സി.ഡി.ഒ, ഒ.വൈ.ഇ.സി തുടങ്ങിയ വകയില്‍ തുകയൊന്നും അടക്കാതെ തന്നെ കാര്‍ത്ത്യായനിയുടെ കുടുംബത്തിന് വൈദ്യുതി ലഭിക്കുകയായിരുന്നു. സ്വിച്ച് ഓണ്‍ അസി: എന്‍ജിനീയര്‍ എം. പ്രമോദ്കുമാര്‍ നിര്‍വഹിച്ചു. കെ.പി നൗഷാദ്, കെ. അഷ്റഫ്, എ. ചന്ദ്രന്, രാജീവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."