നീലഗിരി വസന്തോത്സവം
ഗൂഡല്ലൂര്‍: നീലഗിരി വസന്തോത്സവത്തിന്റെ ഭാഗമായി സെന്റ്‌തോമസ് സ്‌കൂള്‍ ഗ്രൗïില്‍ ആരഭിച്ച സുഗന്ധവ്യഞ്ജന പ്രദര്‍ശന മേള ഇന്ന് സമാപിക്കും.
ജില്ലാഭരണകൂടം, കൃഷി, ടൂറിസം വകുപ്പുകള്‍ സംയുക്തമായാണ് മേള നടത്തുന്നത്. നീലഗിരി ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ ഉദ്ഘാടനം ചെയ്തു. നീലഗിരി എം.പി ഡോ. സി. ഗോപാലകൃഷ്ണന്‍, കെ.ആര്‍ അര്‍ജുനന്‍ എം.പി, എം.എല്‍.എമാരായ അഡ്വ. എം. ദ്രാവിഡമണി, ശാന്തി രാമു, കൃഷിവകുപ്പ് ഡയറക്ടര്‍ ശിവസുബ്രഹ്മണ്യന്‍, ഡി.ആര്‍.ഒ ഭാസ്‌കരപാണ്ഡ്യന്‍, ആര്‍.ഡി.ഒ മുരുകയ്യ, തഹസില്‍ദാര്‍ രവി, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, നഗരസഭ കമ്മിഷണര്‍ പാര്‍വതി, എ. മില്ലര്‍ പങ്കെടുത്തു.
പുഷ്പമേള ആരംഭിച്ചു
ഗൂഡല്ലൂര്‍: ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ പതിനാറാമത് പനനീര്‍ പുഷ്പമേളക്ക് തുടക്കം. മേള കൃഷിവകുപ്പ് സെക്രട്ടറി കഗതീപ് സിങ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."