HOME
DETAILS
MAL
ചരിത്ര രചനയില്‍ മുസ്ലിം വിരുദ്ധത രൂപപ്പെടുന്നു: ഡോ.കെ.കെ.എന്‍ കുറുപ്പ്
backup
March 17 2017 | 00:03 AM
തിരൂരങ്ങാടി: കേരളീയ ചരിത്ര രചനയില്‍ മുസ്ലിം വിരുദ്ധമായ ട്രെന്‍ഡ് ശക്തിപ്പെടുന്നതായി പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് മുന്‍ വി.സിയുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്. സ്വാര്‍ഥ താല്പര്യങ്ങള് മുന്‍നിര്‍ത്തി രചിക്കപ്പെട്ട കൊളോണിയല്‍ ചരിത്ര രചനകള്‍ അംഗീകൃത ചരിത്രത്തിന്റെ ഭാഗമാക്കുന്നത് ഇത്തരക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലശാലയിലെ യു.ജി വിദ്യാര്‍ഥി യൂനിയന്‍ അസാസ് സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ടിന്റെ ഗതിവിഗതികള്‍ എന്ന വിഷയത്തില്‍ ഫൈസല്‍ എളേറ്റില്‍ പ്രഭാഷണം നടത്തി. സാലിം ഹുദവി ഇരങ്ങാട്ടിരി, അബ്ദുസ്സലാം ബാഖവി ഒഴുകൂര്‍, മന്‍സൂര്‍ ഹുദവി പയ്യനാട്, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, ശാഫി ഹുദവി ചെങ്ങര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."