HOME
DETAILS

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാല്‍ ഭയപ്പെടേണ്ട! അപകടം ഒഴിവാക്കാനുള്ള വിദ്യ അഗ്‌നിശമന രക്ഷാസേന പറഞ്ഞുതരും

  
backup
May 13 2018 | 07:05 AM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-6

 

കോഴിക്കോട്: സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നാല്‍ എന്തു ചെയ്യും? സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കോഴിക്കോട് ഫെസ്റ്റില്‍ അഗ്‌നിശമന രക്ഷാസേനാ വിഭാഗത്തിന്റെ പവലിയന്‍ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് ഈ ചോദ്യത്തിന്റെ ഉത്തരം ലഭിക്കും.
നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിനു ചോര്‍ച്ചയുണ്ടാകുമ്പോള്‍ ഭയക്കാത്തവരില്ല. പ്രത്യേകിച്ച് വീട്ടമ്മമാര്‍. ബഹളമുണ്ടാക്കി നാട്ടുകാരെയും അഗ്‌നിശമന രക്ഷാസേനയെയും വിളിച്ച് അങ്കലാപ്പിന് ഇടയാക്കാതെ വളരെ ലളിതമായ രീതിയില്‍ ഈ അപകടത്തെ കൈകാര്യം ചെയ്യാമെന്ന് സേനാംഗങ്ങള്‍ പറഞ്ഞുതരും. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ച്ച ഉണ്ടായാല്‍ നനഞ്ഞ തുണിയെടുത്ത് മൂടി ഓക്‌സിജന്റെ സാന്നിധ്യമില്ലാതാക്കിയാല്‍ തീയണക്കാം.
ധൈര്യമുള്ളവരാണെങ്കില്‍ ഇതിനു ശേഷം റഗുലേറ്റര്‍ മാറ്റുകയും ചെയ്യാം. തീ പിടിച്ചാലും സിലിണ്ടര്‍ പൊട്ടിത്തെറിക്കില്ലെന്നും പഴുത്ത് ചൂടായാല്‍ മാത്രമേ സിലിണ്ടര്‍ പൊട്ടിത്തെറിക്കാറുള്ളൂവെന്നും സേനാംഗങ്ങള്‍ വിശദീകരിക്കുന്നു. സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായാല്‍ ജനലുകളും വാതിലും തുറന്നിടണം, വൈദ്യുത സ്വിച്ചുകള്‍ ഓണ്‍ ചെയ്യാനോ ഓഫ് ചെയ്യാനോ പാടില്ല, തുടങ്ങി ചെറുതെന്നു കരുതുന്ന വലിയ പാഠങ്ങളാണ് അഗ്‌നി ശമന രക്ഷാസേനയുടെ പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്കു ലഭിക്കുക. അപകടങ്ങളില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുതിനുള്ള സ്‌പ്രെഡര്‍ ആന്‍ഡ് കട്ടര്‍, ജാക്കി ലിവര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുതിനുള്ള നുമാറ്റിക് എയര്‍ബാഗ്, അമോണിയം സ്യൂട്ട്, ഡി.സി.പി, വാട്ടര്‍ മിസ്റ്റ്, ലൈഫ് ഡിറ്റക്ടര്‍ തുടങ്ങി സേനയുടെ ഉപകരണങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കു മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്രദര്‍ശനം. ജലാശയങ്ങളിലും കിണറുകളിലും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രദര്‍ശനം ഓര്‍മപ്പെടുത്തുന്നു. 1999ല്‍ ശബരിമലയിലെ മണ്ണിടിച്ചില്‍. 2002ല്‍ വടകര വെള്ളിക്കുളങ്ങരയില്‍ കിണറിടിഞ്ഞ് മൂന്നു അഗ്‌നിശമന രക്ഷാസേനാംഗങ്ങളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച സംഭവം, ടാങ്കര്‍ ലോറി അപകടങ്ങള്‍ തുടങ്ങി പ്രവര്‍ത്തനരംഗത്ത് സേന നേരിട്ട ദുരന്ത പശ്ചാത്തലങ്ങളുടെ ഓര്‍മചിത്രങ്ങളും പവലിയനിലുണ്ട്. അഗ്‌നി ശമനമല്ല അഗ്‌നി പ്രതിരോധമാണ് ആവശ്യമെന്നും സേന വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago