സ്‌കൂളുകളിലെ അനധികൃത കച്ചവടം അവസാനിപ്പിക്കണം
പാലക്കാട്: സര്‍ക്കാറിനും വ്യാപാരമേഖലക്കും കോടികളുടെ നഷ്ടം വരുത്തുന്ന സ്‌കുളുകളിലെ അനധികൃത വ്യാപാരം അടിയന്തിരമായി നിര്‍ത്തലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജോബീസ് മാളില്‍ കൂടിയ വ്യാപാരി വ്യവസായി ജില്ലാ ഭരണസമിതി യോഗം തീരുമാനിച്ചു.
വന്‍കിട വ്യാപാരി മേഖലകളെ തകര്‍ത്ത് ഇന്ത്യന്‍ മാര്‍ക്കറ്റിനെ വീണ്ടും വിഴുങ്ങാന്‍ നില്‍ക്കുന്ന വന്‍കിട വിദേശകുത്തകകള്‍ക്ക് ചെറുകിട വ്യാപാര മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. വാള്‍മാര്‍ട്ടുപോലുള്ള വന്‍കിട വിദേശ കുത്തകകള്‍ ഇന്ത്യന്‍ കമ്പനികളെ വിലകെട്ടി കൊണ്ടിരിക്കുന്നു. ഈ അവസ്ഥ രാജ്യത്തെ പട്ടിണിയിലേക്കും, പട്ടിണി മരണങ്ങളിലേക്കും നയിക്കുമെന്ന് ഏകോപന സമിതി മുന്നറിയിപ്പുനല്‍കുന്നു. ഈ പ്രവണതയ്‌ക്കെതിരെ എല്ലാ ജനാധിപത്യസംഘടനകേളും സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഏകോപന സമിതി തയ്യാറാണ്.
ദേശശാല്‍കൃത ബാങ്കുകളുടെ കൊള്ള പലിശക്കെതിരെയും അനധികൃത ബാങ്കു ചാര്‍ജ്ജുകള്‍ക്കെതിരെയും ജില്ലാ കമ്മിറ്റി ശക്തമായ പ്രതിരോധം രേഖപ്പെടുത്തി. കേരളത്തില്‍ ആകെ നിലനില്‍ക്കുന്ന വ്യാപാരമേഖലയില്‍ വായ്പകള്‍ അനുവദിക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന ദേശശാല്‍കൃത ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ക്ക് തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോബി.വി.ചുങ്കത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.എം.ഹബീബ്, ട്രഷറര്‍ പി.എസ്.സിംപ്‌സണ്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.കെ.ഹെന്‍ട്രി, എം.ഉണ്ണികൃഷ്ണന്‍, ജി.ഗോപി, എ.പി.മുഹമ്മദ്മാനു, സി.കെ.ഉബൈദ്, കെ.ഗോകുല്‍ദാസ്, പി.ജെ.കുര്യന്‍, ഡി.ശെല്‍വരാജ്, എ.കെ.അബ്ദുള്ള, അക്ബറലി, ബാലകൃഷ്ണന്‍, വി.പി.കമറുദ്ദീന്‍, വി.സി.പ്രേമദാസ്, സുരേഷ്‌കുമാര്‍, ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."