HOME
DETAILS
MAL
ടാറില്‍ പെട്ടുപോയ തെരുവുനായക്ക് സുമനസുകളുടെ കരുണയില്‍ പുനര്ജന്മം
backup
May 13 2018 | 08:05 AM
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ഉപയോഗ്യശൂന്യമായ ടാര്‍ വീപ്പയില്‍ നിന്ന് ഒലിച്ചിറങ്ങിയ ടാറില്‍ തെരുവുനായ കുടുങ്ങി. റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂട്ടിയിട്ട ടാര്‍ വീപ്പകളില്‍ ചിലതു മറഞ്ഞു വീണ് കടുത്ത ചൂടില്‍ ടാര്‍ ഉരുകിയൊലിച്ചിരുന്നു. ഇതിലാണ് തെരുവുനായ കുടുങ്ങിയത്.
പലരും ഈ കാഴ്ച്ച കണ്ട് ഇതുവഴി കടന്നു പോയെങ്കില്ലും ആരും തുണയായി എത്തിയില്ല. ദാരുണമായ ഈ കാഴ്ച്ച കണ്ട സിന്ധ്യ എന്ന യുവതി പരിസ്ഥിതി പ്രവര്‍ത്തകനായ സന്ദീപ് പോത്താനിയെ വിവരമറിയിച്ചതിനേ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാമ്പ് സാംസ്ക്കാരിക വേദിയിലെ വിദ്യാര്ഥികളെത്തിയാണ് തെരുവ് നായയെ ടാറില്‍ നിന്ന് പുറത്തെടുത്തത്. ഡീസല്‍ ഉപയോഗിച്ചാണ് നായയുടെ ശരീരത്തിലെ ടാര്‍ പൂര്‍ണമായും നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."