HOME
DETAILS

വള്ളത്തോള്‍ നഗര്‍ പി.എച്ച്.സിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

  
backup
May 13 2018 | 08:05 AM

%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d


ചെറുതുരുത്തി: പ്രതിദിനം നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന വള്ളത്തോള്‍നഗര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജീവനക്കാരുടെ അഭാവം മൂലം രോഗികളെ പരിശോധിക്കുന്നതും മരുന്നുകള്‍ വിതരണം ചെയ്യുന്നതും ഡോക്ടര്‍ തന്നെയാണ്. പി.എച്ച്.സിയിലെ ഫാര്‍മസിസ്റ്റ് മാര്‍ച്ച് 31ന് സര്‍വിസില്‍നിന്നു വിരമിച്ചതും സഹായിയായിരുന്ന സ്റ്റാഫ് നേഴ്‌സ് അവധിയില്‍ പോയതുമാണു ഡോക്ടറായ എ.വി സുരേഷിനു ഇപ്പോള്‍ അമിതഭാരമായി മാറിയിരിക്കുന്നത്.
പി.എച്ച്.സിയിലെ പ്രവര്‍ത്തിസമയം രാവിലെ ഒന്‍പത് മുതല്‍ രണ്ടു വരെയാണെങ്കിലും രാവിലെ നേരത്തെ തന്നെ എത്തുന്ന രോഗികളുടെ തിരക്കും ബുദ്ധിമുട്ടും മനസിലാക്കിയ ഡോക്ടര്‍ ഇവരെ സഹായിക്കുന്നതിനായി ഫാര്‍മസി മുറിയെ തന്നെ ഇപ്പോള്‍ പരിശോധന മുറിയാക്കി മാറ്റിയിരിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പ് ഫാര്‍മസിസ്റ്റ് അവധിയിലിരിക്കെ മരുന്നു മാറി നല്‍കിയെന്നാരോപിച്ച് സ്റ്റാഫ് നേഴ്‌സിനെതിരേ പരാതിയും ഇതിനെ തുടര്‍ന്നു കോടതിയില്‍ കേസും നടന്നിരുന്നു.
നിലവില്‍ ഫാര്‍മസിസ്റ്റ് റിട്ടയര്‍ ചെയ്തതോടെ മാസങ്ങള്‍ക്കകം റിട്ടയര്‍മെന്റ് കാത്തിരിക്കുന സ്റ്റാഫ് നഴ്‌സും മറ്റു വിഷയങ്ങള്‍ പേടിച്ചു ലീവില്‍ പോവുകയായിരുന്നു. പി.എച്ച്.സിയിലെത്തുന്ന എല്ലാവര്‍ക്കും ചികിത്സ ഉറപ്പു വരുത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു മരുന്നില്ലാത്ത അവസ്ഥയുമുണ്ട്.
കേന്ദ്രത്തില്‍ പുതിയ ഫാര്‍മസിസ്റ്റിനെ കൊണ്ടുവരാന്‍ വേണ്ട അടിയന്തര നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ താല്‍ക്കാലിക ഫര്‍മസിസ്റ്റിനെ നിയമിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇതിനു തയ്യാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്നു ജില്ലാ കൗണ്‍സിലര്‍ ടി.ബി മൊയ്തീന്‍കുട്ടി മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago